മുവാറ്റുപുഴ: എറണാകുളം ജില്ലാ പോലീസ് വായ്പാ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ അരമനപ്പടി ബ്രാഞ്ചില്‍ നവീകരിച്ച സ്കൂള്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ ബി.കെ.അരുണ്‍ നിര്‍വ്വഹിച്ചു.സംഘം പ്രസിഡന്റ് പി.ജി.അനില്‍കുമാര്‍ അധ്യക്ഷനായി. മൂവാറ്റുപുഴ സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു രാജ് ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. പോലീസ് സംഘടന ഭാരവാഹികളായ എം.എം.അജിത്കുമാര്‍, പി.എ.ഷിയാസ്, എം.എം.ഉബൈസ്, കെ.പി.പ്രവീണ്‍, പി.ബി.സൂരജ് എന്നിവര്‍ സംമ്പന്ധിച്ചു.സ്കൂള്‍ മാര്‍ക്കറ്റില്‍ നിന്നും വിവിധ പഠനോപകരണങ്ങള്‍ 30 മുതല്‍ 70 ശതമാനം വില കുറവില്‍ പൊതുജനങ്ങള്‍ ലഭ്യമാണ്.