കോഴിക്കോട്: എലത്തൂരില്‍ ട്രെയിന്‍ യാത്രക്കാരെ തീവെച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ വീതമുള്ള ധനസഹായം കൈമാറി. മുഖ്യമന്ത്രി, ഭാര്യ കമല, സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന് എന്നിവരാണ് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്.
കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ റഹ്മത്, സഹോദരിയുടെ മകള്‍ രണ്ടര വയസ്സുകാരി സഹ്റ, കണ്ണൂര്‍ സ്വദേശി നൗഫില്‍ എന്നിവരാണ് മരിച്ചത്.
ഉച്ചയ്ക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി ട്രെയിന്‍ തീവെപ്പ് കേസിലെ അന്വേഷണ സംഘവുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. എഡിജിപി എംആര്‍ അജിത് കുമാര്‍, റെയ്ഞ്ച് ഐജി നീരജ് കുമാര്‍ ഗുപ്ത എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തിയത്. അന്വേഷണവിവരം സംഘം മുഖ്യമന്ത്രിയെ അറിയിച്ചു. തീവെപ്പിനിടെ മൂന്ന് പേര് മരിച്ച സാഹചര്യത്തില്‍ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. റെയില്‍വേ പൊലീസ് സമര്‍പ്പിച്ച എഫ്ഐആറിലാണ് ഷാരൂറിനെതിരെ കജഇ 302 വകുപ്പ് ചുമത്തിയത്. മരണത്തില്‍ ഷാരൂഖിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൊലക്കുറ്റം ചുമത്തിയത്.