കണ്ണൂര്‍: നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പങ്കെടുക്കുമെന്നുറപ്പായി. തൃക്കാക്കര ല്കഷ്യമിട്ടാണ് തോമസ് മാഷിന്റെ ചാഞ്ചാട്ടം. എഐസിസി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്ത് പോകേണ്ടി വരുമെന്ന താക്കീത് കെപിസിസി നേതൃത്വവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇനി കോണ്‍ഗ്രസില്‍ പുതിയ പദവി തനിക്കായുണ്ടാകില്ലന്നുറപ്പായതോടെയാണ് മാഷിന്റെ പുതിയ നീക്കം.
ദേശീയതലത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു കെ വി തോമസിന്റെ നിലപാട്. പാര്‍ട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രമുണ്ടെങ്കിലേ കെ വി തോമസ് സിപിഎം സെമിനാറില്‍ പങ്കെടുക്കൂവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ഇന്നലെ ഡല്‍ഹിയില്‍ പറഞ്ഞിരുന്നു.
എഐസിസി വിലക്കുപോലും ലംഘിച്ച് കെ വി തോമസ് വന്നാല്‍ സംസ്ഥാനത്ത് രാഷ്ടീയമായി ഉപയോഗിക്കാനുമാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം