വൈക്കം സത്യഗ്രഹം ഒന്നിച്ച് ആഘോഷിക്കാമെന്ന തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ആഹ്വാനം സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മാറു മറയ്ക്കല്‍ സമരത്തിന്റെ 200ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് തമിഴ്നാട് മതനിരപേക്ഷ പുരോഗമന മുന്നണിയുടെ നേതൃത്വത്തില്‍ നാഗര്‍കോവിലില്‍ നടത്തിയ പരിപാടിയിലായിരുന്നു പിണറായി വിജയനും എം കെ സ്റ്റാലിനും വേദി പങ്കിട്ടത്. പെരിയാര്‍ വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്തത് അനുസ്മരിച്ചായിരുന്നു സ്റ്റാലിന്റെ ആഹ്വാനം. പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. എം കെ സ്റ്റാലിനായിരുന്നു മുഖ്യാതിഥി.
പ്രസംഗത്തില്‍ വൈക്കം സത്യഗ്രഹം ഒരുമിച്ച് ആഘോഷിക്കണമെന്ന ആവശ്യം സ്റ്റാലിന് മുന്നോട്ട് വയ്ക്കുകയായിരുന്നു. പിന്നീട് സംസാരിച്ച പിണറായി വിജയന് സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സ്റ്റാലിനെ ക്ഷണിക്കുകയും ആഘോഷം ഒന്നിച്ച് നടത്താമെന്ന് അറിയിക്കുകയും ചെയ്തു.