നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിമൂന്ന് സീറ്റുകള്‍ വേണമെന്ന പി. ജെ ജോസഫിന്റെ ആവശ്യത്തിന് മുന്നില്‍ വഴങ്ങാതെ കോണ്‍ഗ്രസ്. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഒന്‍പത് സീറ്റുകളുടെ കാര്യത്തില്‍ ധാരണയായതായാണ് വിവരം. തൊടുപുഴ, കടുത്തുരുത്തി, ഇരിങ്ങാലക്കുട, കുട്ടനാട്, ഇടുക്കി, കോടമംഗലം, റാന്നി, പേരാമ്പ്ര തുടങ്ങി എട്ട് സീറ്റുകള്‍ പി. ജെ ജോസഫിന് നല്‍കും. കോട്ടയത്ത് കടുത്തുരുത്തിക്ക് പുറമേ ഒരു സീറ്റു കൂടി നല്‍കാനും തീരുമാനമായി. കോട്ടയത്ത് ആറ് സീറ്റുകളില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
അതിനിടെ, പി. ജെ ജോസഫ് പരസ്യ പ്രസ്താവന നടത്തുന്നതില്‍ കോണ്‍ഗ്രസ് അതൃപ്തി അറിയിച്ചു. പതിമൂന്ന് സീറ്റില്‍ കുറഞ്ഞ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കി പി.ജെ ജോസഫ് രംഗത്തെത്തിയിരുന്നു. സീറ്റുകള്‍ വച്ച് മാറുന്നതിനെപ്പറ്റിയുള്ള ചര്‍ച്ച പിന്നീട് ആലോചിക്കുമെന്നും ജോസഫ് പറഞ്ഞിരുന്നു.