സര്‍ക്കാരിനും പ്രതിപക്ഷത്തിനുമെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍. മുഖ്യമന്ത്രിയടക്കം സര്‍ക്കാര്‍ ഭാഗത്ത് നിന്നും ആരും പ്രതികരിക്കുന്നില്ല. നിലവിലെ പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവും തമ്മില്‍ മത്സരം. പ്രശ്നം താനും സര്‍ക്കാരും തമ്മിലാണ്. പ്രശ്നത്തിലെ വിഷയം പ്രതിപക്ഷത്തിന് അറിയില്ല. പ്രതിപക്ഷത്തിനുള്ളിലെ കലഹമാണ് തനിക്ക് എതിരെ തിരിക്കുന്നത്. ആരോപണങ്ങളുയര്‍ന്നിട്ടും മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് തയാറായിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
സര്‍ക്കാരുമായുള്ള ഭിന്നത കണ്ണൂര്‍ വി സി നിയമനത്തെ ചൊല്ലിയെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. അത്തരം വിഷയങ്ങള്‍ തനിക്കറിയാമെന്ന് ഗവര്‍ണര്‍ വ്യകതമാക്കി. രാഷ്ട്രപതിക്ക് ഡി- ലിറ്റ് നല്കാന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ശുപാര്‍ശ ചെയ്തത് സര്‍ക്കാര്‍ ഇടപെട്ട് തടഞ്ഞത് വന്‍ വിവാദമായിരുന്നു. ഇതിനിടയിലാണ് കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തിനെതിരേയും ഗവര്‍ണര്‍ രംഗത്തെത്തിയത്.
കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനത്തിനെതിരെ ഗവര്‍ണര്‍ പരസ്യമായി പ്രതികരിച്ചിരുന്നു. തന്റെ വാ മൂടിക്കെട്ടിയിരിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സലറായി തുടരാന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. പിന്നാലെയാണ് രാഷ്ട്രപതിക്ക് ഡി- ലിറ്റ് നല്കാന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ശിപാര്‍ശ ചെയ്തത് സര്‍ക്കാര്‍ ഇടപെട്ട് തടഞ്ഞെന്ന ആരോപണം രമേശ് ചെന്നിത്തല ഉയര്‍ത്തിയത്. ഈ വിഷയത്തില്‍ രമേശ് ചെന്നിത്തലയും വി ഡി സതീശനും പരസ്പര വിരുദ്ധമായ നിലപാട് സ്വീകരിച്ചു.
സംസ്ഥാന സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയായിരുന്നു ചെന്നിത്തലയുടെ ആക്രമണം. എന്നാല്‍ വി.ഡി.സതീശന് വിഷയം ഏറ്റെടുത്തപ്പോള്‍ ഗവര്‍ണറെ പ്രതിക്കൂട്ടിലാക്കി. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്കാന് ഗവര്‍ണര്‍ ശിപാര്‍ശ ചെയ്തെങ്കില്‍ അത് തെറ്റാണെന്നായിരുന്നു വി ഡി സതീശന്റെ നിലപാട്.