തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗം കാവിവത്കരിക്കുന്നു എന്നാരോപിച്ച് എസ്എഫ്ഐ നടത്തിയ രാജ്ഭവന് മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡുകള്‍ ചാടിക്കടന്ന് പ്രധാന ഗേറ്റിന് മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
സംസ്ഥാന വ്യാപക പഠിപ്പ് മുടക്കിന് എസ്എഫ്ഐ ആഹ്വാനം ചെയ്തിരുന്നു. ഉന്നതവിദ്യഭ്യാസ രംഗത്തെ തകര്‍ക്കാന്‍ ആര്‍എസ്എസ് പദ്ധതിയിടുന്നുവെന്നും ഗവര്‍ണര്‍ ഇതിന് ചുക്കാന്‍ പിടിക്കുകയാണെന്നുമാണ് ആരോപണം. യാതൊരു മാനദണ്ഡവും പാലിക്കാതെ ആര്‍എസ്എസ് അനുകൂലികളെ നിയമിക്കുകയാണ്. കെ സുരേന്ദ്രന് കൊടുക്കുന്ന ലിസ്റ്റാണ് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്യുന്നതെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ആരോപിച്ചു.
എസ്എഫ്ഐ കോഴിക്കോട് ഇന്‍കം ടാക്സ് ഓഫീസിലേയ്ക്കും മാര്‍ച്ച് നടത്തി. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.