മൂവാറ്റുപുഴ: സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. ബസുടമയ്ക്കും കണ്ടക്ടര്‍ക്കുമെതിരെ കേസെടുത്ത് മൂവാറ്റുപുഴ പോലീസ്. കോതമംഗലം – മൂവാറ്റുപുഴ റൂട്ടിലോടുന്ന എല്‍ദോസ് ബസിന്റെ ഉടമ നെല്ലിമറ്റം മാറഞ്ചേരി പുത്തേത്ത് എല്‍ദോസ് (28), കണ്ടക്ടര്‍ വടാട്ടുപാറ പാലക്കാട്ട് ജിയാസ് (32) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ബി.ഒ.സി ജംഗ്ഷനില്‍ വച്ച് സമയ ക്രമത്തെ ചൊല്ലി ഇതേ റൂട്ടിലോടുന്ന അപ്പൂസ് ബസിലെ ജീവനക്കാരെയാണ് പരസ്യമായി ഇരുവരും തെറി പറഞ്ഞത്. എല്‍ദോസ് ബസും പോലീസ് കസ്റ്റഡിയിലെടുത്തു. ഇത്തരം മോശം പെരുമാറ്റങ്ങള്‍ക്കും അസഭ്യം പറച്ചിലുകള്ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഇന്‍സ്പെക്ടര്‍ പി.എം. ബൈജു പറഞ്ഞു. എസ്.ഐമാരായ മാഹിന്‍ സലിം, വിഷ്ണുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.