മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തില്‍ മുളവൂരില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫീസില്‍ തപാല്‍ ഉരുപ്പടികള്‍ യഥാസമയം ലഭിക്കുന്നില്ലന്ന പരാതിയുമായി പ്രദേശവാസികള്‍
ജനസാന്ദ്രത ഏറിയ മുളവൂര്‍ പ്രദേശത്ത് പുതുക്കിയ ആധാര്‍ കാര്‍ഡുകളും,മറ്റ് തപാലുകളും ധാരാളമായി പോസ്റ്റ് ഓഫീസില്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ അത്യാവശ്യക്കാര്‍ ഓഫീസിലേക്ക് അന്വേഷണവുമായി വരുകയും തപാല്കൂനയില് നിന്നും സ്വന്തം പോസ്റ്റലുകള്‍ തിരഞ്ഞ് പിടിച്ച് കൈപ്പറ്റുന്ന സാഹചര്യവുമാണ് നിലവിലുള്ളത്. പൊതുജനങ്ങളുടെ വിലപ്പെട്ട സ്വകാര്യ രേഖകകള്‍ക്ക് യാതൊരു സുരക്ഷിതത്വവുമില്ലാതെയാണ് പോസ്റ്റ് ഓഫീസ് ക്രയവിക്രയങ്ങള്‍ നടക്കുന്നത്. മാത്രവുമല്ല രേഖകള്‍ ആവശ്യമായവര്‍ക്ക് സമയത്ത് ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
എന്നാല്‍ മുളവൂരില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലേക്ക് തപാലുകള്‍ എത്തിക്കാന്‍ ആവശ്യമായ ജീവനക്കാരുടെ കുറവാണ് കാരണമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. താല്കാലിക ജീവനക്കാരെ നിയമിക്കണമെന്നും തപാല്‍ സേവനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ വേണ്ട നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കി.