കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിഷയത്തില്‍ ഇരിങ്ങാലക്കുട നഗരസഭാ യോഗത്തില്‍ സംഘര്‍ഷം. എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍ നഗരസഭയില്‍ ഏറ്റുമുട്ടി. പൊലീസ് എത്തിയാണ് കൗണ്‍സിലര്‍മാരെ പിന്തിരിപ്പിച്ചത്. സാമൂഹിക സുരക്ഷാ പെന്ഷന് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിഷയം ഉന്നയിച്ച് സംഘര്‍ഷം നടന്നത്.
ഇരിങ്ങാലക്കുട നഗരസഭയിലെ ഇരുപതോളം വരുന്ന വാര്‍ഡുകളില്‍ സാമൂഹിക സുരക്ഷാ പെന്ഷന് നല്‍കിയത് കരുവന്നൂര്‍ ബാങ്ക് വഴിയാണ്. ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് വിവാദമായതോടെ പെന്ഷന് വിതരണം നിലച്ചിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്ത യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിളിച്ച യോഗമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.