കോഴിക്കോട് നിപ ബാധിച്ച് 12 വയസ്സുകാരന് മരണപ്പെട്ട സംഭവത്തില്‍ കൂടുതല്‍ നടപടികളുമായി ആരോഗ്യ വകുപ്പ്. സമ്പര്‍ക്ക പട്ടിക കൂടാന്‍ സാധ്യതയുണ്ടെന്നും രോഗ ഉറവിടം കണ്ടെത്താന്‍ എല്ലാ തരത്തിലും ശ്രമിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ 12 വയസ്സുകാരന് നിപ ബാധിച്ച് മരിച്ചത്.
ഇന്നലെ 188 കോണ്ടാക്ടുകള് കണ്ടെത്തി. 20 പേര് ഹൈ റിസ്ക് വിഭാഗത്തിലാണ് കൂടുതല്‍ കോണ്ടാക്ടുകള് ഉണ്ടാവും. സോഴ്സ് കണ്ടെത്തലും പ്രധാനമാണ്. ഇവ രണ്ടിനും പ്രാധാന്യം നല്കി മുന്നോട്ടുപോകുമെന്ന് തീരുമാനിച്ചു. ചോദ്യാവലിയുമായി ഭവനസന്ദര്‍ശനം നടത്താനും തീരുമാനിച്ചു. കുട്ടിക്ക് രോഗം ബാധിച്ചതെവിടെ നിന്ന് കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
നിലവില്‍ കുട്ടിയുടെ അമ്മയ്ക്ക് പനിയുണ്ട്. ഒരു ആരോഗ്യപ്രവര്ത്തകന് കുട്ടിയെ ചികിത്സിച്ച ദിവസം തന്നെ പനിയുണ്ടായതായി പറയുന്നു. ഹൈ റിസ്ക് കോണ്ടാക്ടിലുള്ള 7 പേരുടെ സാമ്പിളുകള്‍ പൂനെയിലേക്ക് അയച്ചിട്ടുണ്ട്. നിപ ബാധക്കിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും. ചാത്തമംഗലത്ത് ജാഗ്രതാനിര്‍ദ്ദേശം നല്കി. നിലവിലെ സാഹചര്യം നിരീക്ഷിക്കാനും മറ്റ് കാര്യങ്ങള്‍ക്കുമായും മന്ത്രിമാര്‍ ഇവിടെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്നലെ കോഴിക്കോട് നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരന്റെ മൃതദേഹം സംസ്കരിച്ചിരുന്നു. കണ്ണംപറമ്പ് ഖബറിസ്ഥാനിലാണ് കുട്ടിയെ അടക്കിയത്. പിപിഇ കിറ്റ് ധരിച്ച ആരോഗ്യപ്രവര്‍ത്തകരാണ് സംസ്കാര ചടങ്ങുകള്‍ ചെയ്തത്. അടക്കുന്നതിന് മുമ്പ് മയ്യത്ത് നമസ്കാരം നടത്തി.
നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കണ്ടയിമെന്റ് സോണായി പ്രഖ്യാപിച്ചു. മുക്കം നഗരസഭയിലെ 3 കിലോമീറ്റര്‍ പരിധിയില്‍ കണ്ടെയ്ന്മെന്റ് സോണ്‍. കൊടിയത്തൂര്‍ പഞ്ചായത്തിലെ 3 കിലോമീറ്റര്‍ പരിധിയിലും കണ്ടെയ്ന്മെന്റ് സോണ്‍. ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മണിമുതല്‍ ഉച്ചയ്ക്ക് 2 മണിവരെ തുറക്കാം.
ചാത്തമംഗലം പഞ്ചായത്ത് മുഴുവനായും മുക്കം മുന്‍സിപ്പാലിറ്റി, പുത്തൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേര്‍ന്നുകിടക്കുന്ന മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള വാര്‍ഡുകളുമാണ് കണ്ടയിമെന്റ് സോണ്‍ ആയി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചത്.