തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഗുരുതര ശസ്ത്രക്രിയ പിഴവ്.
നെടുമങ്ങാട് വാടകയ്ക്ക് താമസിക്കുന്ന നെയ്യാറ്റിൻകര സ്വദേശിയായ ഷിനുവിന്റെ (38)മുതുകിൽ ശസ്ത്രക്രിയക്ക് ശേഷം കൈയുറ തുന്നിച്ചേർത്തു.
മുതുകിലെ പഴുപ്പ് നീക്കാൻ ശനിയാഴ്ചയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഷിനു ശസ്ത്രക്രിയക്ക് എത്തിയത്. പിന്നീട് ഇവിടെ നിന്ന് മടങ്ങി. രണ്ട് ദിവസം കഴിഞ്ഞിട്ടും വേദനയും നീരും മാറാതെ വന്നതോടെ ഭാര്യ കെട്ട് അഴിച്ച് നോക്കി. അപ്പോഴാണ് മുറിവിൽ കൈയ്യുറയും തുന്നിച്ചേർന്ന് കിടക്കുന്നത് കണ്ടത്. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒന്നും ചെയ്യാനാവില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
ഷിനുവിനെ ഇന്ന് ജനറൽ ആശുപത്രിയിൽ എത്തിക്കുമെന്ന് ഭാര്യ അറിയിച്ചു.