കെ.എസ്.ആര്.ടി.സിക്ക് ഡീസലിന് സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചു. നാലു ദിവസത്തിനുളളില്‍ തുക കെ.എസ്.ആര്.ടി.സിക്ക് ലഭിക്കും. ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സിയുടെ പല ഡിപ്പോകളിലും സര്‍വീസുകള്‍ മുടങ്ങിയിരുന്നു. ഗ്രാമീണ മേഖല കൂടുതല്‍ ആശ്രയിക്കുന്ന ഓര്‍ഡിനറി സര്‍വീസുകളില്‍ 40 ശതമാനം മാത്രമാണ് ഇന്ന് നിരത്തിലുള്ളത്.
സര്‍വീസ് വെട്ടിച്ചുരുക്കല്‍ ബുധനാഴ്ച വരെയുണ്ടാകുമെന്നാണ് മാനേജ്മെന്റിന്റെ അറിയിപ്പ്. ഡീസല്‍ വിതരണക്കാര്‍ക്ക് 13 കോടി രൂപയുടെ കുടിശിക വരുത്തിയതാണ് പ്രതിസന്ധിയായത്. സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ റദ്ദാക്കരുതെന്ന് നിര്‍ദേശമുണ്ടെങ്കിലും തിരുവനന്തപുരം തമ്പാനൂര്‍ സെന്‍ട്രല്‍ സ്റ്റാന്‍ഡില്‍ അഞ്ച് സര്‍വീസുകള്‍ റദ്ദാക്കി.