കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനിരയായ മരിച്ച ഫിലോമിനയുടെ കുടുംബത്തിന് നിക്ഷേപത്തുക കൈമാറി. മന്ത്രി ആര് ബിന്ദു ഫിലോമിനയുടെ വീട്ടിലെത്തിയാണ് നിക്ഷേപത്തുക കൈമാറിയത്.
ഫിലോമിനയുടെയും ഭര്‍ത്താവിന്റെയും അക്കൗണ്ടിലുള്ള 23 ലക്ഷം രൂപയാണ് കുടുംബത്തിന് തിരികെ ലഭിച്ചത്. കൃത്യസമയത്ത് ബാങ്ക് പണം നല്കാതിരുന്നതിനാല് ഫിലോമിനയ്ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനായിരുന്നില്ല.