സന്ദര്‍ശക പാസിന്റെ കാലാവധി അവസാനിച്ചവര്‍ ലക്ഷദ്വീപ് വിടാന്‍ ഉത്തരവ്. കേരളത്തില്‍ നിന്നുള്ള തൊഴിലാളികള്‍ ഉള്‍പ്പെടെ മടങ്ങുകയാണ്. പാസ് പുതുക്കാന്‍ എ.ഡി.എമ്മിന്റെ പ്രത്യേക അനുമതി വേണം. ഇനി എഡിഎമ്മിന്റെ പാസുള്ളവര്‍ക്ക് മാത്രമെ ദ്വീപില്‍ സന്ദര്‍ശന പാസ് അനുവദിക്കുള്ളൂ. വിവാദ ഉത്തരവിനെതിരെ ദ്വീപ് നിവാസികള്‍ വരും ദിവസങ്ങളില്‍ പ്രതിഷേധിക്കും.
മലയാളികളടക്കം ലക്ഷദ്വീപിലുള്ള ഇതര സംസ്ഥാനക്കാര്‍ക്ക് മടങ്ങേണ്ടി വരും. നിലവില്‍ ദ്വീപിലുള്ള തൊഴിലാളികള്‍ക്ക് ഒരാഴ്ചത്തേക്ക് പെര്‍മിറ്റ് നല്‍കും. ഡെപ്യൂട്ടി കളക്ടറോ ബ്ലോക്ക് ഡവലപ്മെന്റ് ഒഫിസറോ ആകും ഒരാഴ്ചത്തേക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുക. അതിന് ശേഷം ദ്വീപുകാരല്ലാത്തവര്‍ മടങ്ങണമെന്നാണ് ഉത്തരവ്. വീണ്ടും ദ്വീപിലെത്തണമെങ്കില്‍ എഡിഎമ്മിന്റെ അനുമതി വേണം.
ലക്ഷദ്വീപില്‍ നടപ്പാക്കുന്ന ഭരണ പരിഷ്കാരങ്ങളുടെ ഭാഗമായാണ് പുതിയ ഉത്തരവ്. ഇന്നലെ മീന്‍ പിടിക്കാന്‍ പോകുന്ന ഓരോ ബോട്ടിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് വേണമെന്ന പുതിയ ചട്ടം ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്നു. ബോട്ടില്‍ സിസിടിവി സ്ഥാപിക്കണമെന്നും ഉത്തരവില്‍ പറയുന്നു.