യാത്രക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് കുവൈറ്റ് എയർവേയ്സ് വിമാനം വൈകി. ചില യാത്രക്കാർക്കിടയിൽ ഉണ്ടായ വഴക്കിനെ തുടർന്നാണ് വിമാനം വൈകിയതെന്ന് കമ്പനി എക്സ് പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി. ബാങ്കോക്കിൽ നിന്ന് മടങ്ങുകയായിരുന്ന കുവൈത്ത് എയർവേസിന്റെ കെ.യു 414 വിമാനമാണ് വൈകിയത്
സംഘർഷത്തിൽ ഉൾപ്പെട്ട സ്ത്രീ പൗരന്മാരെ തടങ്കലിൽ വയ്ക്കാൻ ഉത്തരവിട്ടാണ് പബ്ലിക് പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുഅതേസമയം വാക്കേറ്റത്തെ തുടർന്ന് സുരക്ഷ നടപടികൾ പാലിച്ചാണ് പൈലറ്റ് വിമാനം തിരിച്ചിറക്കിയതെന്ന് കുവൈത്ത് എയർവേസ് അറിയിച്ചു. സംഭവ സമയത്ത് യാത്രക്കാരുടെ സഹകരണത്തിനും കുവൈറ്റ് എയർവേയ്സ് നന്ദി അറിയിച്ചു