മൂവാറ്റുപുഴ: കൃഷിക്കും, പാര്‍പ്പിടത്തിനും, മാലിന്യ സംസ്കരണത്തിനും പ്രാധാന്യം നല്കി 10,62,58,730 രൂപ വരവും 10,08,85,132 രൂപ ചെലവും 53,73,598 രൂപ നീക്കിബാക്കിയും ആയി 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡണ്ട് ബിന്ദു ജോര്‍ജ് അവതരിപ്പിച്ചു. യോഗത്തില്‍ പ്രസിഡന്റ് ഒ.പി ബേബി അദ്ധ്യക്ഷത വഹിച്ചു.
കാര്‍ഷിക മേഖലയ്ക്ക് 41,69,940/ രൂപയും, ഭവന നിര്‍മ്മാണത്തിന് 1,71,00,000/ രൂപയും, വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരംഭത്തിന് 5 ലക്ഷം രൂപയും, നിലവിലെ വനിത ജിംനേഷ്യം മള്‍ട്ടി ജിംനേഷ്യം ആക്കുന്നതിന് 2 ലക്ഷം രൂപയും, വീട് മെയിന്റനന്‍സിന് 32 ലക്ഷം രൂപയും, ഭിന്നശേഷി കുട്ടികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഉല്ലാസയാത്രയ്ക്കും ബഡ്സ് സ്കൂള്‍ സ്കോളര്‍ഷിപ്പ് എന്നിവയ്ക്കായി 17,70,000/ രൂപയും, വഴിവിളക്കുകള്‍ സ്ഥാപിക്കല്‍ പരിപാലനം എന്നിവയ്ക്കായി 15,50,000/ രൂപയും, പാലിയേറ്റീവ് കെയറിന് 10 ലക്ഷം രൂപയും, ആരോഗ്യ മേഖലയ്ക്ക് 20 ലക്ഷം രൂപയും, ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ എന്ന പദ്ധതിക്കായി തുമ്പൂര്‍മുഴി മോഡല്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് 11,50,118/ രൂപയും, സ്മാര്‍ട്ട് അംഗന്‍വാടിക്ക് 21 ലക്ഷം രൂപയും, വയോജന ക്ലബ്ബ് രൂപീകരിക്കുന്നതിനും യോഗ പരിശീലനത്തിനുമായി ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
യോഗത്തില്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.പി ജോളി, ബിജു കുര്യാക്കോസ്, ജിഷ ജിജോ, പഞ്ചായത്ത് അംഗങ്ങളായ ഷൈനി മുരളി, സരള രാമന്നായര്, അജി സാജു, രതീഷ് ചങ്ങാലിമറ്റം, ഷിജി മനോജ്, ജിബി മണ്ണത്തൂക്കാരന്‍, സിജി ഷാമോന്, ജെയസ് ജോണ്‍ എന്നിവര്‍ സംസാരിച്ചു.