ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിനടുത്തെത്തി. 24 മണിക്കൂറിനിടെ 90,928 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 325 പേര് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 4,82,876 ആയി. പ്രതിദിന കണക്ക് 56.5 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 19,206 പേര് രോഗമുക്തരായി.
ഡോക്ടര്‍മാര്‍ക്ക് കോവിഡ് ബധിക്കുന്നത് പലയിടത്തും ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിക്കല്‍ ലീവ് ഒഴികെയുള്ള എല്ലാ അവധികളും റദ്ദാക്കി. ഡല്‍ഹിക്ക് പുറമെ മഹാരാഷ്ട്ര, ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളിലും കോവിഡ്- ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ആറിരട്ടി വര്‍ധനയാണ് കോവിഡ് കേസുകളില്‍ രേഖപ്പെടുത്തിയത്.
ഐ.സി.എം.ആറും ടാറ്റ ഡയഗ്നോസിസും ചേര്‍ന്ന് ഒമിക്രോണ്‍ പരിശോധനയ്ക്ക് ആര്‍ടിപിസിആര്‍ കിറ്റ് വികസിപ്പിച്ചു. നിലവില്‍ രാജ്യത്ത് ഒമിക്രോണ്‍ പരിശോധന നടത്താന്‍ 40ഓളം ലാബുകളാണ് ഉള്ളത്. ഇതുമൂലം ഫലം അറിയാന്‍ കലാതാമസവും നേരിടുന്നുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ കിറ്റ് വികസിപ്പിച്ചത്. കിറ്റുകള്‍ ഉടന്‍ തന്നെ സംസ്ഥാനങ്ങള്‍ക്കും ലാബുകള്‍ക്കും വിതരണം ചെയ്യും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 10 മുതല്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ നല്‍കുക.