ആവിക്കല്‍ തോട് സമരത്തില്‍ പരോക്ഷ പ്രതികരണവുമായി നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്. മാലിന്യ പ്ലാന്റുകള്‍ക്കെതിരായ പ്രതിഷേധം ജനപ്രതിനിധികള്‍ ഇടപെട്ട് പരിഹരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന്റെ എല്ലാ സ്ഥലവും ജനനിബിഡമാണ്. മാലിന്യ കേന്ദ്രം ആളില്ലാത്ത സ്ഥലത്ത് വേണമെന്ന് എങ്ങനെ പറയാന്‍ കഴിയും. മാലിന്യ പ്ലാന്റ് ആവശ്യമില്ലെന്ന് അവിടുത്തെ പ്രദേശ വാസികള്‍ ചേര്‍ന്ന് തീരുമാനിക്കുകയല്ല വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അല്പ സമയം മുന്‍പാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്‍ പാസ്സാക്കുകയാണ് പ്രധാന അജണ്ട. സ്പീക്കര്‍ പാനലില്‍ മുഴുവന്‍ പേരും വനിതകളാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഭരണ പക്ഷത്തു നിന്നും യു പ്രതിഭ സി കെ ആശയും പാനലിലുണ്ട്. പ്രതിപക്ഷത്തു നിന്ന് കെ.കെ രമയാണ് പാനലില്‍ ഉള്‍പ്പെട്ടത്.
അതേസമയം ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലില്‍ എടുക്കേണ്ട നിലപാട് സംബന്ധിച്ച് യുഡിഎഫില്‍ ഭിന്നത തുടരുകയാണ്. രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വിഷയം സംബന്ധിച്ച് ധാരണയായില്ല. എന്നാല്‍ ലീഗ് നിലപാട് പി കെ കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസിനെ അറിയിക്കും.