നിയമസഭ സ്പീക്കറായ ശേഷം ആദ്യമായി സെഷന് നിയന്ത്രിക്കാന്‍ പോകുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് എ.എന്‍. ഷംസീര്‍. വ്യത്യസ്തമായ മറ്റൊരു റോളിലേക്കാണ് താന്‍ പോകുന്നത്്. നല്ല നിലയില്‍ നടത്താന്‍ കഴിയും. മുന്‍ഗാമികള്‍ ചെയ്തത് പോലെ ചെയ്യുമെന്നും ഷംസീര്‍ പറഞ്ഞു.
അംഗങ്ങളുടെ പരാതികളെല്ലാം പരിഹരിക്കും. എല്ലാരുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ കോടിയേരിയുടെ ചരമോപചാരം വായിക്കേണ്ടി വരുന്നത് വ്യക്തിപരമായ ദുഃഖമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗവര്‍ണറും വിഴിഞ്ഞവും നിയമന വിവാദവുമൊക്കെ സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തവെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ആരംഭിച്ചത്. ഈ വരുന്ന 15 വരെയാണ് നിയമസഭ സമ്മേളിക്കുക. ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതടക്കം വിവിധ ബില്ലുകള്‍ സഭയ്ക്ക് മുന്‍പാകെ വരും. വിവാദ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം സഭ പ്രക്ഷുബ്ധമാക്കും.
ഗവര്‍ണറുമായുള്ള പോരും വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ പേരില്‍ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങളും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അടക്കം ഉണ്ടായ നിയമന വിവാദങ്ങളും സര്‍ക്കാരിന് പരുക്കുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനിടെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഇന്ന് ആരംഭിക്കുന്നത്.