ഗാന്ധിജയന്തിയോടനുബന്ധിച്ച് ഐ.എന്‍.ടി.യു.സി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരാഴ്ചക്കാലം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി കഴക്കൂട്ടത്തെ കുമിഴിക്കരയില്‍ ഐ.എന്‍.ടി.യു.സി. റീജിയണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊഴിലാളി സംഗമവും മഹാത്മ അയ്യന്‍കാളിയുടെ പ്രതിമ ശുചീകരിച്ച് പുഷ്പാര്‍ച്ചനയും നടത്തി.
മധുര പലഹാരങ്ങളും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. തൊഴിലാളി സംഗമവും ക്യാന്‍സര്‍ ബാധിച്ച ചുമട്ടു തൊഴിലാളിക്ക് ചികിത്സാ സഹായമെത്തിക്കുന്നതിന് 500 കൈത്തറി മുണ്ടുകള്‍ വില്പന നടത്തിയുള്ള ധനസമാഹരണ പരിപാടിയും ഐ.എന്‍.ടി.യു.സി.ജില്ലാ പ്രസിഡന്റ് വി.ആര്.പ്രതാപന് ഉദ്ഘാടനം ചെയ്തു. കക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ പുതിയ ആഫീസിന്റെ ഉദ്ഘാടനവും ജില്ലാ പ്രസിഡന്റ് നിര്‍വ്വഹിച്ചു.
ഐ.എന്‍.ടി.യു.സി. റീജിയണല്‍ പ്രസിഡന്റ് വി. ലാലു അദ്ധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി. സംസ്ഥാന സെക്രട്ടറി ആന്റണി ആല്‍ബര്‍ട്ട്, ജില്ലാ വൈസ് പ്രസിഡന്റ് വെട്ടു റോഡ്സലാം, ദളിത് കോണ്‍ഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷന്‍ ദേവരാജന്‍, മുന്‍ കൗണ്‍സിലര്‍ ശ്രീലേഖ, ഐ.എന്‍.ടി.യു.സി. മണ്ഡലം പ്രസിഡന്റ് അരുണ്‍,തയ്യല്‍ തൊഴിലാളി യൂണിയന് മേഖലാ സെക്രട്ടറി സീന, സരിത, കെ.എസ്.യു നേതാവ് മായാ ദാസ്, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഏണസ്റ്റ്, യു.പ്രദീപ്, റയില്‍വേ പോര്‍ട്ടേഴ്സ് യുണിയന്‍ സെക്രട്ടറി ജോയി പോങ്ങോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.