പുതുക്കിയ കോവിഡ് നിയന്ത്രണങ്ങളുടെ പ്രായോഗികതയില്‍ ആശങ്കയറിയിച്ച് വ്യാപാരികള്‍. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിബന്ധന പ്രായോഗികമല്ലെന്ന് വാദം. വാക്സീനെടുക്കാത്തവരെ ഇത് കടകളില്‍ നിന്ന് അകറ്റുമെന്ന് വ്യാപാരികള്‍. വ്യാപാരി വ്യവസായി ഏകോപന സമിതി സര്‍ക്കാരിനെ ആശങ്കയറിയിക്കും.
ഇന്നലെ കടകള്‍ തുറക്കുന്നതിനെ വ്യാപാരികള്‍ സ്വാഗതം ചെയ്തിരുന്നു. ഇളവുകള്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാര സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.