അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് രണ്ട് വര്‍ഷത്തേക്ക് സസ്പന്‍ഡ് ചെയ്തു. 2023 ജനുവരി വരെയാണ് അക്കൗണ്ട് സസ്പന്‍ഡ് ചെയ്തത്. യുഎസ് കാപിറ്റോളില്‍ നടന്ന അതിക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ട്രംപിന്റെ പോസ്റ്റുകളാണ് സസ്പന്‍ഷനു കാരണം.
തന്റെ അക്കൗണ്ട് വിലക്കിയതോടെ മരുമകള്‍ ലാറ ട്രംപിന്റെ അക്കൗണ്ടില്‍ നിന്ന് വീണ്ടും ട്രംപ് പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. ഫേസ്ബുക് ഉപയോഗം കണ്ടുപിടിച്ചതോടെ അതും വിലക്കി. ട്രംപിന്റെ വിഡിയോകള്‍ നീക്കം ചെയ്ത ഫേസ്ബുക് ഇനിമേലില്‍ ഇത് മുന്‍ പ്രസിഡന്റ് ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശവും നല്കി.
ട്രംപിന്റെ മകന് എറികിന്റെ പത്നിയാണ് ലാറ. ട്രംപുമായി നടത്തിയ ഒരു അഭിമുഖം അടുത്തിടെ ലാറ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. വൈകാതെ ഫേസ്ബുക്കില്‍ നിന്നും ലാറക്ക് ഇമെയില്‍ ലഭിച്ചു. ഇത് ട്രംപിന്റെ വീഡിയോ ആണെന്നും ആള്‍ക്ക് വിലക്കുണ്ടെന്നുമാണ് സന്ദേശം ലഭിച്ചത്.