കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ രണ്ട് അപരന്മാരുടെയും പത്രിക തള്ളി. പത്രികകളുമായി ബന്ധപ്പെട്ട യുഡിഎഫ് വാദങ്ങള്‍ വരണാധികാരി അംഗീകരിച്ചു. ഫ്രാന്‍സിസ് ജോര്‍ജ്, ഫ്രാന്‍സിസ് ഇ ജോര്‍ജ് എന്നിവരുടെ പത്രികകളാണ് തള്ളിയത്. പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമെന്ന നിഗമനത്തിലാണ് പത്രിക തള്ളിയത്. ഇരുപത്രികകളിലും ഒപ്പിട്ടവരെ ഹാജരാക്കാന്‍ സ്ഥാനാര്‍ഥികള്‍ക്ക് കഴിഞ്ഞില്ല. വ്യാജ രേഖ ചമച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിക്കാന്‍ ശ്രമിച്ച ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.