കണ്ണൂർ: ആവേശത്തിന്റെ അലകടൽ വാനോളം ഉയർത്തി സിപിഎം മുന്നാം പാർട്ടി ഇരുപതിന് കണ്ണൂരിൽ പതാക ഉയർന്നു. പൊതു സമ്മേളന നഗരിയിൽ പതിനായിരങ്ങളുടെ സാന്നിധ്യത്തിൽ പിബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയനാണ് ചെമ്പതാക ഉയർത്തിയത്.
പുന്നപ്ര -വയലാറിന്റെ മണ്ണിൽ നിന്ന് എം സ്വരാജിന്റെ നേതൃത്വത്തിൽ കൊടിയും കയ്യൂർ രക്തസാക്ഷികളുടെ നാട്ടിൽ നിന്നും പി.കെ. ശ്രീമതിയുടെ നേതൃത്വത്തിൽ കൊടിമരവും എത്തിച്ചു.ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയടക്കം പ്രമുഖ നേതാക്കളെല്ലാം സന്നിഹിതരായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.
കണ്ണൂരിനെ അക്ഷരാർത്ഥത്തിൽ ചെങ്കടലാക്കിയാണ് പാർട്ടി സംഘടിപ്പിക്കുന്നത്. സമ്മേളന റിപ്പോർട്ടിങ്ങിനായി പ്രമുഖ ദേശീയ, അന്തർദേശീയ മാധ്യമങ്ങളെല്ലാം കണ്ണൂരിലെത്തിയിട്ടുണ്ട്. പ്രതിനിധി സമ്മേളനം ബുധനാഴ്ച തുടങ്ങും. ദേശിയ – സംസ്ഥാന വിഷയങ്ങൾക്കൊപ്പം അന്തർദേശീയ വിഷയങ്ങളും ചർച്ചയാകുന്ന പാർട്ടി 10 ന് സമാപിക്കും.