നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വോട്ടര്‍ സ്ലിപ്പ് മാത്രം പോരെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. കേരളത്തിലെ സഹകരണ ബാങ്കുകള്‍ നല്കുന്ന ഫോട്ടോ പതിച്ച പാസ് ബുക്കുകള്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കില്ല. അത് മാത്രമായി തിരിച്ചറിയല്‍ രേഖയായി പരിഗണിക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന വോട്ടര്‍ ഐഡി കാര്‍ഡോ മറ്റ് 11 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലുമോ കൂടി വേണം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ഐഡി കാര്‍ഡുള്ള വോട്ടര്‍മാര്‍ അത് തന്നെ ഹാജരാക്കേണ്ടതാണ്്. കേരളത്തിലെ സഹകരണ ബാങ്കുകള്‍ നല്കുന്ന ഫോട്ടോ പതിച്ച പാസ് ബുക്കുകള്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കുന്നതല്ലെന്ന് കമ്മീഷന് അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാന്‍ കഴിയാത്തവര്‍ ഇനി പറയുന്ന 11 തിരിച്ചറിയല്‍ രേഖകളില്‍ ഒന്ന് ഹാജരാക്കണം:
1. ആധാര്‍ കാര്‍ഡ്
2. മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്
3. ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവ നല്കുന്ന ഫോട്ടോ പതിച്ച പാസ് ബുക്കുകള്‍
4. തൊഴില്‍ മന്ത്രാലയം നല്കുന്ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
5. ഡ്രൈവിംഗ് ലൈസന്‍സ്
6. പാന്‍ കാര്‍ഡ്
7. നാഷനല്‍ പോപ്പുലേഷന്‍ രജിസ്റ്ററിന് (എന്‍.പി.ആര്) കീഴിലെ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്.ജി.ഐ) നല്കുന്ന സ്മാര്‍ട്ട് കാര്‍ഡ്
8. ഇന്ത്യന്‍ പാസ്പോര്‍ട്ട്
9. ഫോട്ടോയുള്ള പെന്ഷന് രേഖ
10. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ എന്നിവ ജീവനക്കാര്‍ക്ക് നല്കുന്ന ഫോട്ടോയുള്ള സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ്
11. എം.പിമാര്‍ എം.എല്‍.എമാര്‍ എന്നിവരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്