കോതമംഗലം പള്ളി കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പിന്മാറി. ജസ്റ്റിസ് സിടി രവികുമാര്‍, ജസ്റ്റിസ്.കെ ഹരിപാല്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. നാളെ മറ്റൊരു ബെഞ്ച് ഹര്‍ജി പരിഗണിക്കും.
കോതമംഗലം പള്ളി സിആര്‍പിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. ജനുവരി എട്ടിനകം പള്ളി ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്നും അല്ലാത്ത പക്ഷം കേന്ദ്ര സേനയെ ഉപയോഗിച്ച് ഇക്കാര്യം നടപ്പിലാക്കണമെന്നുമായിരുന്നു സിംഗിള്‍ ബഞ്ച് ഉത്തരവ്. എന്നാല്‍, ജില്ലയുടെ അധികാരിയായ കളക്ടര്‍ പള്ളി ഏറ്റെടുക്കണമെന്ന മുന്‍ ഉത്തരവ് നിലനില്‍ക്കവെ അതിനായി സിആര്‍പിഎഫിനെ നിയോഗിക്കുന്നത് നിയമ വിരുദ്ധമെന്നാണ് സര്‍ക്കാര്‍ വാദം.