എന്‍ഡിഎ വിടാനൊരുങ്ങി കേരളാ കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം. കടുത്ത അവഗണന സഹിച്ച് മുന്നണിയില്‍ തുടരാനാകില്ലെന്ന് പി.സി. തോമസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ നിസഹകരണം മാത്രമാണ് ഉണ്ടായത്. അഞ്ച് ബോര്‍ഡ് അംഗങ്ങളും ഒരു ചെയര്മാന് പദവിയും ചോദിച്ചു. രണ്ട് വര്‍ഷം കാത്തിരുന്നിട്ടും ഒന്നും നല്‍കിയില്ല. ഇനി പ്രതീക്ഷയില്ലെന്നും പി.സി. തോമസ് പറഞ്ഞു.
മറ്റ് മുന്നണികളുമായി അനൗദ്യോഗിക ചര്‍ച്ച നടന്നിട്ടുണ്ട്. തീരുമാനം വൈകാതെ ഉണ്ടാകും. അനുകൂലമായ തീരുമാനങ്ങള്‍ എന്‍ഡിഎയില്‍ നിന്ന് ഉണ്ടാകുന്നില്ല. എന്‍ഡിഎയുടെ പ്രവര്‍ത്തനങ്ങളുമായി നിലവില്‍ സഹകരിക്കുന്നില്ല. എന്‍ഡിഎയില്‍ ഇനി തുടരില്ല. മറ്റ് മുന്നണി നേതാക്കളുമായി സംസാരിച്ചിട്ടുണ്ട്. അനുകൂലമായ ചര്‍ച്ചകളാണ് നടന്നതെന്നും പി.സി. തോമസ്് പറഞ്ഞു.