കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ വാറ്റ് കുറച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശ് പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതം കുറച്ചു. അസമും ത്രിപുരയും കര്‍ണാടകയും ഗോവയും ഗുജറാത്തും മണിപ്പൂരും ലീറ്ററിന് 7 രൂപ വീതമാണ് കുറച്ചത്. ഉത്തരാഖണ്ഡ് രണ്ട് രൂപ കുറച്ചു.
വാറ്റ് കുറയ്ക്കുമെന്ന് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ്റാം ഠാക്കൂര്‍ പറഞ്ഞു. ഹിമാചല്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട തിരിച്ചടിക്ക് ഇന്ധന വില വര്‍ധന കാരണമായതായി ജയ്റാം ഠാക്കൂര്‍ നേരത്തെ പ്രതികരിച്ചിരുന്നു.
ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വാറ്റ് കുറയ്ക്കുമോ എന്നതാണ് രാഷ്ട്രീയമായി ഇനി നിര്‍ണായകം. ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്കു പിന്നാലെയാണ് കേന്ദ്രം ഇന്ധന വിലക്കുറവ് പ്രഖ്യാപിച്ചത്.
മാത്രമല്ല ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ഗോവ, മണിപൂര്‍, ഉത്തരാഖണ്ഡ് തുടങ്ങി അഞ്ചു സംസ്ഥാനങ്ങള്‍ വരുന്ന ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയുമാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ പെട്രോളിന് 36 രൂപയും ഡീസലിന് 26 രൂപ അന്‍പതു പൈസയുമാണ് കൂടിയത്.