അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപോ ബൈഡനോ എന്ന് ഇന്നറിയാം. ഫ്ളോറിഡയിലെ തെരഞ്ഞെടുപ്പ് ഫലമായിരിക്കും അമേരിക്കന്‍ പ്രസിഡന്റിനെ നിര്‍ണയിക്കുന്നതില്‍ പ്രധാനമാകുക. അമേരിക്കയില്‍ ആര് എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.
ആദ്യ രണ്ടിടത്ത് നിലവിലെ ഫലം വന്നപ്പോള്‍ ഡോണള്‍ഡ് ട്രംപിനായിരുന്നു നേട്ടം. ഇന്‍ഡ്യാനയിലും കെന്റക്കിയിലും ട്രംപ് വിജയിച്ചു. 22 സംസ്ഥാനങ്ങളില്‍ ട്രംപ് നിലവില്‍ മുന്നിലാണ്. സൗത്ത് കാരൊളൈനയിലും ട്രംപ് മുന്നിലാണ്. അതേസമയം ജോര്‍ജിയയിലും ഫലം മാറിമറിയുകയാണ്. റിപ്പബ്ലിക്കന്‍ സംസ്ഥാനത്ത് ബൈഡന് മുന്നിലാണ്. 16 ഇടത്താണ് ജോ ബൈഡന് മുന്നില്‍. ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും ഓഹായോയിലെ ഫലവും നിര്‍ണായകമാകും.
മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പോസ്റ്റല്‍ വോട്ടുകളും നേരത്തെ രേഖപ്പെടുത്തിയ വോട്ടുകളും കൂടുതലുള്ളതിനാല്‍ വോട്ടെണ്ണല്‍ നീളാനുള്ള സാധ്യതയമാണ് കാണുന്നത്. 10.2 കോടി ജനങ്ങളാണ് തെരഞ്ഞെടുപ്പ് ദിവസമായ നവംബര്‍ മൂന്നിന് മുന്‍പ് തന്നെ വോട്ടുചെയ്തത്. 435 അംഗ ജനപ്രതിനിധിസഭയിലേക്കും 33 സെനറ്റ് സീറ്റുകളിലേക്കും വിവിധ സംസ്ഥാന നിയമസഭകളിലേക്കും ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടന്നു.