കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകന് സഞ്ചരിച്ച വാഹനം ഇടിച്ചു കയറി നാല് കര്‍ഷകര്‍ അടക്കം 9 പേര് മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. വിരമിച്ച ഹൈക്കോടതി ജഡ്ജിയാവും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക.
മരിച്ചവരുടെ കുടുംബത്തിന് 45 ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നല്‍കും. മരിച്ചവരുടെ ഒരു കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കും. സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. ലഖിംപൂരിലും ഡല്‍ഹിയിലെ യുപി ഭവനു മുന്നിലും കര്‍ഷകര്‍ പ്രതിഷേധിച്ചു.
അതേസമയം, മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ ഇവിടെ കൊല്ലപ്പെട്ടു എന്നാണ് അജയ് മിശ്ര ടേനിയുടെ അവകാശവാദം. ഇവരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതം നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഒന്നുകില്‍ കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണം. അല്ലെങ്കില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
കേന്ദ്രമന്ത്രി അജയ് കുമാര്‍ ടേനിയുടെ മകന് ആശിഷ് മിശ്രയുള്‍പ്പെടെ 14 പേര്‍ക്കെതിരെയാണ് സംഭവത്തില്‍ കേസെടുത്തത്. ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ 9 പേരാണ് യുപിയില്‍ മരിച്ചത്. എന്നാല്‍ കര്‍ഷകരെ കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങളടങ്ങിയ പൊലീസ് റിപ്പോര്‍ട്ടില്‍ അപകടത്തില്‍പ്പെട്ട വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായതായും പറയുന്നു. കേന്ദ്രമന്ത്രി രാജി വയ്ക്കണമെന്നും സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്നുമാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഉള്‍പ്പെടെ സംഘടനകളുടെ ആവശ്യം.
അതേസമയം ഡല്‍ഹി- യു പി അതിര്‍ത്തിയില്‍ കര്‍ശന പരിശോധന ശ്കതമാക്കിയിരിക്കുകയാണ് യു പി പൊലീസ്. ലഖ്നൗവില്‍ നിന്നും ലഖിംപൂരിലേക്കുള്ള എല്ലാ അതിര്‍ത്തി റോഡുകളും പൊലീസ് സീല്‍ ചെയ്തു.