നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് മമതാബാനർജി. തെരഞ്ഞെടുപ്പ് കമ്മീഷനോടും കേന്ദ്ര സർക്കാരിനോടുമാണ് മമതാബാനർജി ഇക്കാര്യം ആവശ്യപ്പെട്ടത്.
പശ്ചിമബംഗാളിലെ ഒഴിവുള്ള ഏഴ് സീറ്റുകളിലും ഉപതെരഞ്ഞെടുപ്പ് ഉടൻ നടത്തണം എന്നതാണ് മമതാ ബാനർജിയുടെ ആവശ്യം. മുഖ്യമന്ത്രിയായ മമതാ ബാനർജിക്ക് നവംബർ അഞ്ചിന് മുൻപ് നിയമസഭ അംഗമാകണം. അതേസമയം, ഉപതെരഞ്ഞെടുപ്പ് വൈകിക്കാനുള്ള ശ്രമം ഗവർണർ നടത്തുന്നതായും മമതാബാനർജി ആരോപിച്ചു.