തിരുവനന്തപുരം: ഇന്ധന വില വീണ്ടും വർധിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 29 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കോഴിക്കോടും പെട്രോള്‍ വില നൂറ് കടന്നു. പെട്രോളിന് 100.06 രൂപയും, ഡീസലിന് 94.62 രൂപയുമാണ് ഇന്നത്തെ വില.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 101.49 രൂപയും, ഡീസലിന് 95.94 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ ഇന്നത്തെ പുതുക്കിയ ഇന്ധന വില പെട്രോള്‍ ലിറ്ററിന് 99 രൂപ 61 പൈസയും ഡീസലിന് 95 രൂപ 26 പൈസയുമായി.കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ മാത്രം രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചത് രണ്ടാം തവണയാണ്.