കോവിഡ് പ്രതിരോധത്തിന് ഊന്നല്‍ നല്കി രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു 20000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. സൗജന്യ വാക്സിന് നല്കാന് 1000 കോടി രൂപയും വകയിരുത്തി. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2500 കോടി രൂപയും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് പുതിയ ഓക്സിജന്‍ പ്ലാന്റ് തുടങ്ങും. പകര്‍ച്ച വ്യാധി നേരിടാന്‍ പ്രത്യേക പാക്കേജ് നടപ്പാക്കും. എല്ലാ സി എച്ച് സികള്‍ക്കും 10 കോടി അനുവദിക്കും. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ആമുഖമായുള്ള കവിത ഒഴിവാക്കിയാണ് ധനമന്ത്രി പ്രസംഗം തുടങ്ങിയത്. 20000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജും ധനമന്ത്രി പ്രഖ്യാപിച്ചു. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന് നല്കാന് 1000 കോടി രൂപയും വകയിരുത്തി.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ളതാണ് ബജറ്റ്. 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. 2800 കോടി കൊവിഡ് പ്രതിരോധത്തിനായിരിക്കും. 8000 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തിനായി ബജറ്റില്‍ ആറിന പരിപാടി കൂടി പ്രഖ്യാപിച്ചു. എല്ലാ സിഎച്ച്സി, താലൂക് ആശുപത്രികളിലും 10 ഐസൊലേഷന്‍ കിടക്കകള്‍ അനുവദിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതിനായി 635 കോടി അനുവദിച്ചു. പകര്‍ച്ച വ്യാധി തടയാനായി ഓരോ മെഡിക്കല്‍ കോളേജിലും പ്രത്യേക ബ്ലോക്ക് അനുവദിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇതിനായി 50 കോടി അനുവദിച്ചു. തിരുവന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഈ വര്‍ഷം തന്നെ ബ്ലോക്ക് പ്രവര്‍ത്തനമാരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
റബര്‍ സബ്സിഡി കൊടുത്തു തീര്‍ക്കാന്‍ 50 കോടി രൂപ വകയിരുത്തി. മത്സ്യസംസ്കരണത്തിന് 5 കോടി രൂപയും പ്രഖ്യാപിച്ചു. ജലാശയങ്ങള്‍ ശുദ്ധീകരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. ജലാശയങ്ങളുടെ ജലവാഹിനി ശേഷി വര്‍ധിപ്പിക്കാന്‍ 50 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. പൊതു ഓണ്‍ലൈന്‍ അധ്യായന സംവിധാനത്തിന് 10 കോടി രൂപ. കൈറ്റ് വിക്ടേഴ്സ് ചാനല്‍ സ്ഥി കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്ന പരിപാടി. കോവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്ങിന് സ്ഥിരം സംവിധാനം. റേഷന്‍ കടകള്‍ നവീകരിക്കും. വിഷരഹിത പച്ചക്കറി സംഭരിച്ച് കവിതരണം ചെയ്യും. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് 10 കോടി; കെ എസ്ആര്‍ടിസിക്ക് 100 കോടി അധിക വിഹിതം
ബജറ്റ് ഒറ്റനോട്ടത്തില്‍ ഇങ്ങനെ.
ആരോഗ്യ മേഖലക്കും കോവിഡ് പ്രതിരോധത്തിനും കൂടുതല്‍ പരിഗണന നല്‍കുന്നതാണ് ബജറ്റ് .ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിന്റെ തുടര്‍ച്ചാ ബജറ്റെന്ന പ്രത്യേകതയുമുണ്ട്.
പുതിയ നികുതി നിര്‍ദ്ദേശങ്ങളില്ല
കോവിഡ് മഹാമാരി നേരിടാന്‍ വിപുലമായ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു.
20000 കോടിയുടേതാണ് രണ്ടാം പാക്കേജ് 2800 കോടി കോവിഡ് പ്രതിരോധത്തിന് 8300 കോടി പലിശസബ്സിഡിക്ക് 8900 കോടി ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാന്‍ പധതി
എല്ലാവര്ക്കും കോവിഡ് വാക്സിന് സൗജന്യ വാക്സിന് എന്ന കാര്യത്തില്‍ പിന്നോട്ടില്ല.
18 വയസിന് മുകളില്‍ വാക്സിന് നല്കാന് 1500 കോടി
സി.എച്ച്.സികളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ കൂടുതല്‍ പീഡിയാടിക്ക് ഐസിയുകള്‍
വാക്സിന് നിര്‍മാണം, ഗവേഷണം എന്നിവ ആരംഭിക്കും വാക്സിന് ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ 10 കോടി.
150 മെട്രിക്ക് ടണ്‍ ശേഷിയുള്ള ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കും
ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ പരിഗണന
കാര്‍ഷിക മേഖലക്കായി വന്‍ പധതികള്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി പധതികള്‍
കാര്‍ഷിക വായ്പാ ഇളവിന് 100 കോടി കൃഷി ഭവനുകള്‍ സ്മാര്ട്ടിക്കും. ഇതിനായി 10 കോടി, റബ്ബര്‍ സബ്സിഡി കുടിശികക്ക് 50 കോടി
തീരദേശത്തിന് പ്രത്യക പധതികള്‍ . തീരദേശ സംരക്ഷണത്തിന് 11000 കോടി. മത്സ്യ സംസ്കരണത്തിന് 5 കോടി
10000 അയല്‍ കൂട്ട യൂണിറ്റുകള്‍ കൂടി തുടങ്ങും കുടുംബശ്രീ വഴി 1000 കോടിയുടെ വായ്പാ പധതി
ഉന്നത വിദ്യാഭ്യാസത്തിന് കൂടുതല്‍ കര്‍മ പധതികള്‍ ശ്രീനാരായണ ഗുരു സര്‍വ്വകലാശാലക്ക് വികസനത്തിന് 10 കോടി
ഓണ്‍ലൈന്‍ പഠനത്തിനായി കൂടുതല്‍ തുക. 2 ലക്ഷം ലാപ് ടോപ്പുകള്‍ വീതരണം ചെയ്യും സ്കൂള്‍ വഴിയുള്ള ഓണ്‍ലൈന്‍ പഠനത്തിന് 10 കോടി
ടൂറിസം പുനരുദ്ധാരണ പാക്കേജ് 2 പുതിയ ടൂറിസം സര്‍ക്യൂട്ടുകള്‍ കൂടി
പട്ടികജാതി വര്‍ഗ ക്ഷേമത്തിന് മുന്തിയ പരിഗണന. കൂടുതല്‍ തുക.
സ്മാര്‍ട്ട് കിച്ചണ്‍ പധതിക്ക് 5 കോടി
മടങ്ങിവരുന്ന പ്രവാസികള്‍ക്കായി 1000 കോടിയുടെ വായ്പാ പധതി
കെഎസ്ആര്‍ടിസിക്ക് 100 കോടി