കൊല്‍ക്കത്ത: ലൈംഗികാതിക്രമ പരാതി പ്രതികാര നടപടിയെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്. ഇത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വോട്ട് നേടല്‍ തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഗുണ്ടാരാജ് തടഞ്ഞതിലെ പ്രതികാരം മൂലമാണ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും സി വി ആനന്ദബോസ് പ്രതികരിച്ചു. ഇതിന് യാതൊരു വിലയും കൊടുക്കുന്നില്ല. താന്‍ ബംഗാളിലേക്ക് പോയത് പൂമെത്തയില്‍ കിടക്കാനല്ല. ആരെയും ഭയപ്പെടാതെ പോരാടും. വിരട്ടല്‍ തന്ത്രമൊന്നും വിജയിക്കാന്‍ പോകുന്നില്ല. ആരുടെയും തൃപ്തിയോ അതൃപ്തിയോ നോക്കാതെ കര്‍മത്തിന്റെ പാതയില്‍ നീങ്ങുമെന്നും സി വി ആനന്ദബോസ് പറഞ്ഞു. രാജ്ഭവനിലെ കരാര്‍ ജീവനക്കാരിയാണ് ആനന്ദബോസിനെതിരെ പരാതി നല്‍കിയത്.