തൃശൂര്‍: പാവറട്ടിയില്‍ താമസിക്കുന്ന നിര്‍ധനയായ റോസിലി അറക്കലിന് സ്നേഹഭവനം നിര്‍മിച്ചുനല്‍കി മണപ്പുറം ഫൗണ്ടേഷന്. ലയണ്‍സ് ക്ലബ് പാവറട്ടി റോയലിന്റെ സഹകരണത്തോടെയാണ് വീട് നിര്‍മാണം പൂര്‍ത്തീകരിച്ചത്. പാവറട്ടി ലയണ്‍സ് ക്ലബ് പ്രസിഡന്റ് വി.സി ജെയിംസിന്റെ നേതൃത്വത്തില്‍ വീടിന്റെ താക്കോല്‍ ലയണ്‍സ് ക്ലബ്ബ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ സുഷമ നന്ദകുമാര്‍ റോസിലി അറക്കലിന് കൈമാറി. ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന് സി.ഇ.ഒ ജോര്‍ജ് ഡി ദാസ്, മണപ്പുറം ഫൗണ്ടേഷന് സീനിയര്‍ പി.ആര്.ഒ അഷറഫ് കെ എ, മണപ്പുറം ഫൗണ്ടേഷന് സീനിയര്‍ അസിസ്റ്റന്റ് മാനേജര്‍ ശില്പ ട്രീസ സെബാസ്റ്റ്യന്‍, പാവറട്ടി ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി തോമസ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.