കിഴക്കമ്പലത്ത് ട്വന്റി 20യുടെ മെഡിക്കല്‍ ഷോപ്പ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന പേരില്‍ പൂട്ടാന്‍ തീരുമാനിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കിറ്റെക്സ് ചില്‍ഡ്രന്‍സ് വെയര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ ഉത്തരവ്.രാഷ്ട്രീയ പ്രചാരണത്തിനായി ഷോപ്പ് ഉപയോഗിക്കരുതെന്ന ഉപാധിയോടെയാണ് തുറക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.
മരുന്നുകള്‍ വിലക്കുറവില്‍ നല്കുന്ന ഷോപ്പ് തുടങ്ങിയത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന പരാതിയെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഷോപ്പ് അടപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്നും ജസ്റ്റിസ് പി ഗോപിനാഥിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു. കേസില്‍ എതിര്‍കക്ഷികളായ തിരഞ്ഞെടുപ്പ് കമ്മീഷനും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും ഹൈക്കോടതി നോട്ടീസയച്ചു. വിഷയം മേയ് 29ന് വീണ്ടും പരിഗണിക്കും. കോടതിയുടെ ഇടക്കാല ഉത്തരവിറങ്ങിയതിന് പിന്നാലെ മെഡിക്കല്‍ സ്റ്റോര്‍ തുറന്നു.