തിരുവനന്തപുരം: അഭിഭാഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ ബാറിലെ അഭിഭാഷകന് അനില്‍ വി.എസിനെയാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ബാര്‍ അസോസിയേഷനിലേക്ക് അയച്ച സന്ദേശം പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സഹപ്രവര്‍ത്തകരുടെ മാനസിക പീഡനം കൂടുതലാവുന്നുവെന്നാണ് അനില്‍ സന്ദേശം അയച്ചത്. ഇത് താങ്ങാന്‍ കഴിയുന്നതിനുമപ്പുറമാണെന്നും ഇതിനാല്‍ താന്‍ ആത്മഹത്യ ചെയ്യുന്നുവെന്നും ബാര്‍ അസോസിയേഷന്റെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അയച്ച സന്ദേശത്തില്‍ പറയുന്നു. ടൂറിസം വകുപ്പില്‍ നിന്നും വിരമിച്ച അനില്‍ പിന്നീട് അഭിഭാഷകനായി ജോലി ചെയ്ത് വരികയായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു.