ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദുവിനെതിരായ ഹര്‍ജിയില്‍ ലോകായുക്ത വിധി ഇന്ന്. തുടര്‍വാദവും ലോകായുക്ത ഇന്ന് കേള്‍ക്കും. കണ്ണൂര്‍ സര്‍വകലാശാല വി.സി പുനര്‍ നിയമനത്തില്‍ മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടുവെന്നു ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തലയാണ് ഹര്‍ജി നല്‍കിയത്.
ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടാണ് വി.സി നിയമനത്തില്‍ പ്രൊപ്പോസല്‍ നല്‍കിയതെന്നു സര്‍ക്കാര്‍ വാദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ ഓഫീസിന്റെ കത്തും ഹാജരാക്കി. എന്നാല്‍ ഇത് നിഷേധിച്ച് ഗവര്‍ണറുടെ ഓഫിസ് ഇന്നലെ വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഹര്‍ജി ഭേദഗതി ചെയ്യാന്‍ കൂടുതല്‍ സമയം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടേക്കാന്‍ സാധ്യതയുണ്ട്.
മുഖ്യമന്ത്രിയെ കൂടി കക്ഷി ചേര്‍ക്കാനാണ് ചെന്നിത്തലയുടെ നീക്കം. ദുരിതാശ്വാസ നിധി വകമാറ്റിയെന്ന മുഖ്യമന്ത്രിക്ക് എതിരായ ഹര്‍ജിയും ഇന്ന് ലോകായുക്ത പരിഗണിക്കും.