സിപിഎം എംഎല്‍എ ആയിരുന്ന ശെല്‍വരാജിനെ കോണ്‍ഗ്രസിലെത്തിച്ചതിന് പിന്നിലെ കളികള്‍ താന്‍ വെളിപ്പെടുത്തുമെന്ന് പിസി ജോര്‍ജ്. ഉമ്മന്‍ ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും അറിവോടെയാണ് ഇതെല്ലാം നടന്നത്. ഇതിന് പിന്നില്‍ നടന്ന അന്തര്‍നാടകങ്ങളും ഡീലുകളും തനിക്ക് വെളിപ്പെടുത്തേണ്ടി വരുമെന്ന് പിസി ജോര്‍ജ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തന്നെ അധികാരത്തില്‍ വരും. പിണറായി വിജയനെ ചെറുതായി കാണാനാവില്ല. സര്‍ക്കാരിന്റെ ക്ഷേമ, വികസന പധതികള്‍ എല്‍ഡിഎഫിന് ഗുണം ചെയ്യും. ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചതടക്കം ജനങ്ങള്‍ ചര്‍ച്ച ചെയ്യും.
അതേസമയം എല്‍ഡിഎഫുമായി ഇതുവരെ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും, മുന്നണി അവരുടെ വാതില്‍ തുറന്നിട്ട് തന്നെ വിളിച്ചാല്‍ മാത്രമേ അങ്ങനെ ചിന്തിക്കേണ്ട കാര്യമുള്ളുവെന്നും സിപി ജോര്‍ജ് പറഞ്ഞു. യുഡിഎഫ് പ്രവേശന നീക്കം അവസാനിച്ചു. പാലം കടന്നാല്‍ കൂരായണ എന്ന സമീപനമാണ് ഉമ്മന്‍ ചാണ്ടിയുടേതെന്നും പിസി ജോര്‍ജ് തുറന്നടിച്ചു.
എല്ലാം കൊണ്ടുപോകാനാണ് കുഞ്ഞാലിക്കുട്ടിയുടെ വരവെന്നും കുഞ്ഞാലിക്കുട്ടിയുടെ വരവ് യുഡിഎഫിന്റെ സര്‍വനാശത്തിന്റെ തുടക്കമാണെന്നും പിസി ജോര്‍ജ് പറഞ്ഞു.