മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്വാസകോശത്തില്‍ അണുബാധയേറ്റതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
പതിവ് പരിശോധനയ്ക്കാണ് സോണിയയെ പ്രവേശിപ്പിച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ശൈത്യകാലത്ത് ചെറിയ അസ്വസ്ഥത അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
രാഹുല്‍ ഗാന്ധി ഇന്ന് വൈകിട്ട് ഡല്‍ഹിയിലെത്തി അമ്മയെ കാണുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയിലെത്തിയ ഭാരത് ജോഡോ യാത്രയില്‍ സോണിയ ഗാന്ധിയും പങ്കെടുത്തിരുന്നു. ജൂണ്‍ 12 ന് കൊവിഡ് സങ്കീര്‍ണതകളോടെ പ്രവേശിപ്പിക്കപ്പെട്ട സോണിയയെ 2022 ജൂണ്‍ 18 ന് ഇതേ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ട് തവണ സോണിയക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.