ഇന്ത്യയുടെ പരമോന്നത സ്പോര്‍ട്സ് ബഹുമതിയായ ഖേല്‍രത്ന നല്കി ഹോക്കി ഇതിഹാസം കേരളത്തിന്റെ പി ആര് ശ്രീജേഷിന് രാജ്യത്തിന്റെ ആദരം. ശ്രീജേഷ് അടക്കം 12 താരങ്ങള്‍ക്കാണ് പരമോന്നത കായിക പുരസ്കാരമായ ഖേല്‍രത്നക്ക് അര്‍ഹരായിരിക്കുന്നത്. ഖേല്‍രത്ന ലഭിക്കുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. നേരത്തെ അഞ്ജു ബോബി ജോര്ജ്ജനും ബീന മോള്‍ക്കും പുരസ്കാരം ലഭിച്ചിരുന്നു.
സുനില്‍ ഛേത്രി, മിതാലി രാജ് ,ലൗലിന ബോര്ഗോഹെയ്ന്,രവികുമാര്‍ ദഹിയ,മന്‍പ്രീത് സിങ് എന്നിവര്‍ക്കും ടോക്യോ പാരാലിമ്പിക്സില്‍ സ്വര്‍ണമെഡല്‍ നേടിയ അവനി ലേഖര,മനീഷ് നല്‍വാള്‍,കൃഷ്ണനാഗര്‍, പ്രമോദ് ഭാഗത്,സുമിത് ആന്റിലിന് എന്നിവരും ഖേല്‍ രത്നക്ക് അര്‍ഹരായി. പുരസ്കാരം ഈ മാസം 13 ന് സമ്മാനിക്കും