നാലരവര്‍ഷത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ 26,668 കോടി രൂപ പെന്ഷന് ഇനത്തില്‍ വിതരണം ചെയ്തു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് ഇനത്തില്‍ മാത്രമാണിത്. സര്‍വ്വകാല റെക്കോര്‍ഡാണിത്. രാജ്യത്ത് തന്നെ അപൂര്‍വ്വവും. പ്രതിമാസം 705 കോടി രുപ പെന്‍ഷനായി നീക്കിവയ്ക്കുന്നു. സെപ്തംബര്‍ മുതല്‍ മാസാമാസം പെന്ഷന് നല്‍കിത്തുടങ്ങി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കുടിശ്ശികയും ഈ സര്‍ക്കാര്‍ നല്കി.
പുതുതായി 19.59 ലക്ഷത്തോളം പേര്‍ക്ക് പെന്ഷന് അനുവദിച്ചു. യുഡിഎഫ് സര്‍ക്കാര്‍ ഒഴിയുമ്പോള്‍ ആകെ 35,83,886 പേര്‍ക്കായിരുന്നു പെന്ഷന്. നിലവില്‍ 49,13,786 പേര്‍ക്ക് സാമൂഹ്യസുരക്ഷാ പെന്‍ഷനും 6,29,988 പേര്‍ക്ക് ക്ഷേമനിധി പെന്‍ഷനും ലഭിക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ കുടിശ്ശികയാക്കിയ 1638 കോടി എല്‍ഡിഎഫ് സര്‍ക്കാര്‍ നല്കി. 14 മുതല്‍ 24 മാസംവരെയുള്ള കുടിശ്ശിക 2016 ആഗസ്ത്, 2017 ആഗസ്ത് എന്നിങ്ങനെ രണ്ടുഘട്ടമായി വിതരണം ചെയ്തു.