ഇന്ത്യന്‍ തൊഴിലാളി പ്രസ്ഥാനത്തിന്റെ പിതാവ് മഹാത്മജിയുടെ 151-ാമതു ജന്മദിനത്തോടനുബന്ധിച്ച് ഐ.എന്‍.ടി.യു.സി.യുടെ വിവിധ യൂണിയനുകളും റീജിയണല്‍ മണ്ഡലം കമ്മിറ്റികളും ജില്ലയിലുടനീളം സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആര്. പ്രതാപന് നിര്‍വ്വഹിച്ചു.
ചമ്പാരനിലെ കര്‍ഷക സമരവും, ചണമില്‍ തൊഴിലാളികളുടെ സമരങ്ങളും രാജ്യത്തെ സാധാരണക്കാരായ ജനതയെ ഖാദി പ്രസ്ഥാനത്തിലൂടെ തൊഴില്‍ ചെയ്ത് സ്വയംപര്യാപ്തമാക്കുന്നതിനും യത്നിച്ച മഹാത്മാഗാന്ധിയാണ് ദേശീ വ്യാപകമായി തൊഴിലാളികളെ കോര്‍ത്തിണക്കി ആള് ഇന്ത്യാ ട്രേഡ് യൂണിയന് കോണ്‍ഗ്രസ്സ് രൂപീകരിക്കുന്നതിനും മുന്‍കയ്യെടുത്തതെന്നും ഗാന്ധിജി ഇന്ത്യന്‍ തൊഴിലാളി പ്രസ്ഥനത്തിന്റെ പിതാവാണെന്നും വി.ആര്. പ്രതാപന് പറഞ്ഞു.
കെ.എം.അബ്ദുല്‍ സലാം അദ്ധ്യക്ഷത വഹിച്ചു. എ.എസ്.ചന്ദ്ര പ്രകാശ്,ഹാജാ നസിമുദ്ദീന്, സി.രജിത്, ജോയി, സനല്‍, സെലിന്ഫെര്ണാണ്ടസ്സ്, സുരേഷ് കുമാര്‍, ദിലീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.