തിരുവനന്തപുരം; 2020 ഏപ്രില്‍ 1 മുതല്‍ BSVI വാഹനങ്ങള്‍ മാത്രം നിരത്തിലിറക്കുണമെന്ന നിയമത്തെ തുടർന്ന് കെ.എസ്.ആര്.ടി.സി പുതുതായി നിരത്തിലിറക്കാൻ ഉദ്ദേശിക്കുന്ന BSVI മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡീസല്‍ ബസുകളെ വിലയിരുത്തുന്നതിന്റെ ഭാഗമായി റ്റാറ്റാ മോട്ടോഴ്സ് കെഎസ്ആർടിസിക്ക് സൗജന്യമായി നൽകിയ ബസ് ഷാസി ഗതാഗതവകുപ്പുമന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി. കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റ്റാറ്റാ മോട്ടോഴ്സ് റീജണൽ മാനേജർ അജയ് ഗുപ്തയാണ് മന്ത്രിക്ക് ഷാസി കൈമാറിയത്.
നൂതന സാങ്കേതിക വിദ്യകളോടുകൂടിയ പുതിയ ബസ് ഷാസിയിൽ കെഎസ്ആർടിസി ബോഡി നിർമ്മിക്കുയും ചെയ്യും. കെഎസ്ആർടിസിയുടെ ആദ്യ ബിഎസ് VI ബസാണ് ഇത്. ഇത് വരെ കെഎസ്ആർടിസി നിലവിൽ 6 സിലിണ്ടർ എഞ്ചിൻ ബസുകളാണ് ഉപയോഗിക്കുന്നത്.ഇതിന് പകരമാണ് 4 സിലിണ്ടർ എഞ്ചിനുള്ള അത്യാധുനിക ശ്രേണിയിൽ ഉള്ള ബസ് കെഎസ്ആർടിസി പുറത്തിറക്കുന്നത്. ആറ് സിലിണ്ടർ എഞ്ചിൻ ബസുകളിൽ 3.5 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമ്പോൽ പുതിയ ബസിൽ നിന്നും 5 കിലോ മീറ്ററിലധികം മൈലേജ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഏറ്റവും പുതിയ ശ്രേണിയിലുളള ന്യൂ ജനറേഷന് എഞ്ചിന് (NGE) അന്തരീക്ഷ മലിനീകരണ തോത് ഗണ്യമായി കുറയ്ക്കും, 5000 സി സി കപ്പാസിറ്റിയോടുകൂടിയ എഞ്ചിന് കുറഞ്ഞ ആർ.പി.എം-ല്‍ ( 1000 to 2000) 180 HP ശക്തി ലഭിക്കും. 4 വാൽവ്സ് പെർ സിലിണ്ടർ കോമണ്‍ റെയില്‍ ഇഞ്ചക്ഷന് (CRI) എഞ്ചിന് 25 മുതല്‍ 30 ശതമാനം വരെ അധിക ഇന്ധന ക്ഷമതയും ലഭ്യമാകും. 6 സ്പീഡ് ഗിയർ 750 ഓവർ ഡ്രൈവ് ഗിയർ ബോക്സോടുകൂടിയ ഈ വാഹനത്തിൽ കൂടുതല്‍ യാത്രാ സുഖവും ഇന്ധന ക്ഷമതയും ലഭ്യമാണ്. മികച്ച സൗകര്യങ്ങളോടുകൂടിയ ഡ്രൈവിംഗ് സീറ്റ്, ഗിയർ ഷിഫ്റ്റ് അഡ്വൈസർ, ടിൽട്ട് ടെലിസ്കോപ്പിക് സ്റ്റിയറിംഗ് എന്നിവ ഡ്രൈവര്‍ക്ക് സുഖകരവും സുരക്ഷിതവുമായ ഡ്രൈവിംഗ് ഉറപ്പാക്കുകയും ചെയ്യുന്നു.
ഫോട്ടോ കാപ്ഷൻ; കെ.എസ്.ആര്.ടി.സി പുതുതായി നിരത്തിലിറക്കാൻ ഉദ്ദേശിക്കുന്ന BSVI മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡീസല്‍ ബസുകളുടെ വിലയിരുത്തലിന്റെ ഭാഗമായി റ്റാറ്റാ മോട്ടോഴ്സ് കെഎസ്ആർടിസിക്ക് സൗജന്യമായി നൽകിയ ബസ് ഷാസി ഗതാഗതവകുപ്പുമന്ത്രി ആന്റണി രാജു റ്റാറ്റാ മോട്ടോഴ്സ് റീജണൽ മാനേജർ അജയ് ഗുപ്തയിൽ നിന്നും ഏറ്റെവാങ്ങുന്നു. കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ സമീപം