കൊച്ചി: പനമ്പള്ളിനഗറില്‍ ഫ്ളാറ്റിന് സമീപത്ത് എടുത്തെറിഞ്ഞ നിലയില്‍ നവജാതശിശുവിനെ വഴിയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. ഇവരില്‍ രണണ്ടുപേരെ സ്റ്റേഷനിലേക്ക്മാറ്റി. പെണ്‍കുട്ടിയെ ആശുപത്രിയിലേക്കും മാറ്റും. വന്‍ഷിക ഫ്ളാറ്റിലെ 5 സി 1 ഫ്ളാറ്റ് കേന്ദ്രീകരിച്ച് പോലിസ് നടത്തിയ് അന്വേഷണത്തിലാണ് ഇവിടെ താമസിച്ചിരുന്ന എറണാകുളം സ്വദേശിയും കുടുംബവും പിടിയിലായത്.
20 കാരിയാണ് യുവതിയെന്നാണ് സെക്യുരിറ്റി ജീവനക്കാരന് നല്‍കിയിരിക്കുന്ന സൂചന. ഫ്ളാറ്റിലെ ശുചിമുറിയില്‍ നിന്നും രക്തക്കറയും പോലീസ് കണ്ടെത്തിയതായി വിവരമുണ്ട്. കുട്ടിയെ പൊതിഞ്ഞ ആമസോണിന്റെ കവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നുമാണ് പോലീസിന് ഇവരുടെ വിലാസം കിട്ടിയത്.
കുട്ടിയെ എറിഞ്ഞതാണോ അവിടെ ആരെങ്കിലും ഇട്ടതാണോ എന്നായിരുന്നു പോലീസ് ആദ്യം പരിശോധിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് സിസിടിവി ദൃശ്യങ്ങളും പരിശോധന നടത്തിയത്. ഇതില്‍ നിന്നുമാണ് കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നെന്ന് പോലീസ് കണ്ടെത്തിയത്. ദീര്‍ഘകാലമായി ഇവര്‍ ഇവിടെ താമസിച്ചു വരികയായിരുന്നു. യുവതി ഗര്‍ഭിണിയാണെന്നുള്ള വിവരം മറ്റാരും അറിഞ്ഞിരുന്നില്ലെന്നും വിവരമുണ്ട്. അതേസമയം കുഞ്ഞിന്റെ അമ്മ ബലാത്സംഗത്തിനിരയായതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈ 23കാരി തന്നെയാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞത്. യുവതി കുറ്റം സമ്മതിച്ചു. മാതാപിതാക്കള്‍ വിവരമൊന്നുമറിഞ്ഞിരുന്നില്ലെന്നും ഡിസിപി സുദര്ശന് പറഞ്ഞു. മൂവരേയും വിശദമായി ചോദ്യം ചെയ്തശേഷമേ കൃത്യമായ വിവരം ലഭിക്കൂവെന്ന് പോലിസ് പറഞ്ഞു
നിലവിലെ താമസക്കാരില്‍ ഗര്‍ഭിണികളുണ്ടായിരുന്നില്ലെന്നാണ് ആശാ വര്‍ക്കര്‍മാര്‍ നല്കിയ വിവരം. എന്നാല്‍ ഗര്‍ഭ വിവരം ഒളിച്ചുവച്ചതാകാമെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. രാവിലെ എട്ട് മണി കഴിഞ്ഞതോടെ സമീപത്തെ ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം കണ്ടത്.