കണ്ണൂര്‍: എഐ ക്യാമറ ഇടപാടില്‍ നടന്നത് വന്‍കൊള്ളയാണ്. എല്ലാം കുടുംബത്തിലേക്ക് കൊണ്ടുവരികയാണ് പിണറായി എന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്. എഐ ക്യാമറയുമായി ബന്ധപ്പെട്ട് കമ്പനിയില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന് പങ്കാളിത്തമുണ്ടെന്നതിന് രേഖയുണ്ടെന്നും സുധാകരന് പറഞ്ഞു. അരിവാരാന്‍ അരിക്കൊമ്പന്, ചക്ക വാരാന്‍ ചക്കക്കൊമ്പന്, കേരളം വാരാന്‍ പിണറായി എന്നാണ് അവസ്ഥ. മന്ത്രിമാര്‍ ഇരുട്ടിലാണ്. അവര്‍ അറിയാതെ ഇക്കാര്യം ഓപ്പറേറ്റ് ചെയ്യാന്‍ ആര്‍ക്കാണ് കഴിയുക? മോദിക്ക് അദാനിയെ പോലെയാണ് പിണറായിക്ക് ഊരാളുങ്കലെന്നും സുധാകരന് ആരോപിച്ചു.
അഴിമതി അന്വേഷണം വിജിലന്‍സിനെ ഏല്‍പ്പിച്ചത് എന്തിനാണെന്നും സുധാകരന് ചോദിച്ചു. നട്ടെല്ലുണ്ടെങ്കില്‍ സ്വതന്ത്ര അന്വേഷണം നടത്തണം. അന്വേഷണത്തിന് വിദഗ്ധര്‍ അടങ്ങിയ സമിതി വേണം. അര്‍ദ്ധ ജുഡീഷ്യല്‍ സ്വഭാവം ഉള്ള സമിതി അന്വേഷണം നടത്തണമെന്നും സുധാകരന് ആവശ്യപ്പെട്ടു.