ന്യൂഡല്‍ഹി: മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെന്ന് പറഞ്ഞ് കേന്ദ്രം വിലക്കി യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അബുദാബി നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി കേന്ദ്രത്തിന്റെ അനുമതി തേടിയിരുന്നത്. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനും നിക്ഷേപ സംഗമത്തിലേക്ക് ക്ഷണമുണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ അനുമതി തേടിയുളള ഫയല്‍ വിദേശകാര്യ മന്ത്രി എ ജയശങ്കര്‍ നേരിട്ടാണ് പരിശോധിച്ചത്. മെയ് എട്ട് മുതല്‍ പത്ത് വരെയാണ് അബുദാബി നിക്ഷേപ സംഗമം നടക്കുന്നത്. ഇതിലേക്ക് കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ക്ക് യുഎഇ നേരിട്ട് ക്ഷണം നല്‍കിയതാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്. ഇതോടെ അനുമതി നിഷധിക്കുകയായിരുന്നു