തിരുവനന്തപുരം: ജനങ്ങളുടെ നടുവൊടിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രസര്‍ക്കാരിനും സംസ്ഥാനത്തിനും ഒരേ നയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇത് ബദല്‍ ബജറ്റല്ല. ജനങ്ങളെ കൊള്ളയടിക്കുന്ന ബജറ്റാണ്. എല്ലാത്തിനും അധിക നികുതി ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പെട്രൊളിനും ഡീസലിനും രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
കിഫ്ബി വായ്പ എടുത്തതിന്റെ ദുരന്തം ആണ് സംസ്ഥാനം ഇപ്പോള്‍ നേരിടുന്നതെന്നും അദ്ധേഹം പറഞ്ഞു. ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. കേന്ദ്രത്തില്‍ മോദി ചെയ്യുന്ന അതേ കാര്യമാണ് പിണറായി വിജയന് ഇവിടെ ആവര്‍ത്തിക്കുന്നത്. എന്ത് ന്യായമാണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ ചുമലില്‍ അധിക ഭാരം ചുമത്തുകയാണ്. ഇതാണോ ബദലെന്നും ചെന്നിത്തല ചോദിച്ചു.