വന്യ ജീവി ഭീക്ഷണി നേരിടാനും നഷ്ടപരിഹാരം നല്‍കുന്നതിനും 50.85 കോടി രൂപ. വിമാന യാത്ര നിരക്ക് നിയന്ത്രിക്കാന്‍ കോര്‍പസ് ഫണ്ട് – 15 കോടി, കാഴ്ച വൈകല്യം പരിഹരിക്കാന്‍ നേര് കാഴ്ച പദ്ധതി – 50 കോടി, ഏഴ് ടൂറിസം മേഖലകളെ പങ്കെടുപ്പിച്ചുകൊണ്ട് ടൂറിസം ഇടനാഴി. ഇതിനായി 50 കോടി, നഴ്സിംഗ് കോളജുകള്‍ തുടങ്ങാന്‍ 20 കോടി, വിഴിഞ്ഞം റിങ്ങ് റോഡ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ 1000 കോടി രൂപ
🔹🔹🔹🔹🔹🔹🔹🔹🔹🔹
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തോടെ കേരളത്തില്‍ പെട്രോള്‍-ഡീസല്‍ വില രണ്ട് രൂപകൂടും. മദ്യത്തിനും വിലവര്‍ദ്ധിപ്പിക്കും. സാമൂഹ്യ സുരക്ഷാ സെസ് വര്‍ധിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് ഇന്ധനവിലയും മദ്യവിലയും കൂടാന്‍ കളമൊരുങ്ങിയത്. പെട്രോള്‍-ഡീസല്‍ സെസ് വര്‍ധിപ്പിച്ചതിലൂടെ 780 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വാഹനങ്ങള്‍ക്കുള്ള ഒറ്റത്തവണ നികുതിയും വര്‍ധിപ്പിച്ചിട്ടുണ്ട്.20 രൂപ മുതല്‍ 40 വരെ മദ്യ വില കൂടിയേക്കും.
വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി 2000 കോടി ബജറ്റില്‍ മാറ്റിവെച്ചു. വ്യാവസായിക അനുബന്ധ മേഖലയില്‍ 17.3 ശതമാനം വളര്‍ച്ച ഉണ്ടായിരിക്കുന്നു. ഉത്പന്ന നിര്‍മാണ മേഖലയിലും വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെന്ന് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ധനനയം കേരളത്തെ പ്രതികൂലമായി ബാധിച്ചു. സംസ്ഥാനത്തെ ഹെല്‍ത്ത് ഹബ്ബായി മാറ്റിയെടുക്കുമെന്ന് ധനമന്ത്രി ആരോഗ്യ പരിചരണത്തിന് 30 കോടി ബജറ്റില്‍ മാറ്റിവെച്ചു. പേ വിഷത്തിനെതിരെ തദ്ദേശിയമായി വാക്സിന് വികസിപ്പിക്കാന്‍ അഞ്ചു കോടി അനുവദിച്ചു. ആരോഗ്യ മേഖലയ്ക്കായി 2828.33 കോടി അനുവദിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ഭൂമിയുടെ ന്യായ വില കൂട്ടി. 20 ശതമാനമാണ് ഭൂമിയുടെ ന്യായ വില വര്‍ധിപ്പിച്ചത്. ഫ്ലാറ്റുകളുടെ മുദ്ര വില കൂട്ടി. ഫളാറ്റുകളുടെ മുദ്രവില കൂട്ടി. കാര്‍ നികുതിയും കൂട്ടിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനികുതി കൂട്ടി പരിഷ്കരിക്കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. കെട്ടിട നികുതി, അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവ പരിഷ്കരിക്കും. സമഗ്രമായ പരിഷ്കരണം നടപ്പിലാക്കും. ഒരുവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകള്‍ക്കും പുതുതായി നിര്‍മിച്ചതും ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകള്‍ക്കും പ്രത്യേക നികുതി ചുമത്തുന്നതിനുള്ള അനുയോജ്യരീതി നടപ്പിലാക്കും. ഇതിലൂടെ കുറഞ്ഞത് ആയിരം കോടി രൂപയെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടായി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
ബജറ്റ് നിര്‍ദേശങ്ങളിങ്ങനെ
വൈദ്യുതി തീരുവ കൂട്ടി: വാണിജ്യ, വ്യവസായിക യൂണിറ്റുകള്‍ക്ക് ബാധകമായ വൈദ്യുതി തീരുവ 5 ശതമാനമാക്കി വര്‍ധിപ്പിച്ചു. ഇതുവഴി 200 കോടി രൂപയുടെ അധികവരുമാനം സര്‍ക്കാരിന് ലഭിക്കും. വൈദ്യുതി തീരുവ കെഎസ്ഇബിഎല്‍ ഈടാക്കുകയും കൈവശം വെക്കുകയും ചെയ്യുന്ന പ്രക്രിയ ഈ വര്‍ഷം ഒക്ടോബറില്‍ അവസാനിക്കും. ഇതിനുശേഷം ഈ തുക സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് അടയ്ക്കും. ഇത് സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കും.
കെഎസ്ആര്‍ടിസിക്ക് 131 കോടി രൂപ: റോഡ് ഗതാഗത മേഖലക്ക് ആകെ 184.07 കോടി രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇതില്‍ നിന്ന് കെ.എസ്.ആര്.ടി.സിക്ക് 131 കോടി രൂപയും മോട്ടോര്‍ വാഹന വകുപ്പിന് 44.07 കോടി രൂപയും ബജറ്റില്‍ വകയിരുത്തി
അതീവ ദരിദ്ര കുടുംബങ്ങള്‍ 64,006; അഞ്ചുവര്‍ഷത്തില്‍ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ 50 കോടി ഗ്യാപ് ഫണ്ട്: സംസ്ഥാനത്ത് അതീവ ദരിദ്ര കുടുംബങ്ങളായി 64006 കണ്ടെത്തി. സംസ്ഥാനത്ത് അതീവ ദാരിദ്ര്യം തിരിച്ചറിയല്‍ പ്രക്രിയ തുടങ്ങിയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. അഞ്ചുവര്‍ഷത്തിനു ഉള്ളില്‍ ഇവരെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ പദ്ധതി രൂപീകരിക്കും. ഇതിനുവേണ്ടി 50 കോടി രൂപ ഗ്യാപ്പ് ഫണ്ടായി ബജറ്റില്‍ മാറ്റിവെച്ചതായി ധനമന്ത്രി. പറഞ്ഞു
വര്‍ക്ക് നിയര്‍ ഹോമിന് 50 കോടി:വര്‍ക്ക് നിയര്‍ ഹോം സംവിധാനത്തിനായി സംസ്ഥാന ബജറ്റില്‍ 50 കോടി രൂപ വകയിരുത്തി. വര്‍ക്ക് ഫ്രം ഹോളിഡേ ഹോം പദ്ധതിക്കായി പത്തുകോടി രൂപയും വിദ്യാര്‍ത്ഥികള്‍ക്കുള്ള അന്താരാഷ്ട്ര സ്കോളര്‍ഷിപ്പിനായി പത്തുകോടി രൂപയും നീക്കിവെയ്ക്കുന്നതായും ധനമന്ത്രി പ്രഖ്യാപിച്ചു. കോവിഡുമായി ബന്ധപ്പെട്ട് ലോകമാകെ വിജയകരമായി നടപ്പിലാക്കിയ തൊഴില്‍ സംവിധാനമാണ് വര്‍ക്ക് നിയര്‍ ഹോം. കോവിഡിന് ശേഷവും പുതിയൊരു തൊഴില്‍ സംസ്കാരമായി വര്‍ക്ക് നിയര്‍ ഹോം ഉയര്‍ന്നുവരുന്നു.
മെന്‍സ്ട്രുവല്‍ കപ്പ് പ്രോത്സാഹിപ്പിക്കാന്‍ 10 കോടി: വിദ്യാഭ്യാസ മേഖലയ്ക്ക് 1773.09 കോടി രൂപ വകയിരുത്തി. സൗജന്യ യൂണിഫോമിന് 140 കോടിയും ഉച്ച ഭക്ഷണത്തിന് 344. 64 കോടി രൂപയും അനുവദിച്ചു. മെന്‍സ്ട്രുവല്‍ കപ്പ് പ്രോത്സാഹിപ്പിക്കാന്‍ 10 കോടി രൂപയും ബജറ്റില്‍ വകയിരുത്തി
ശബരിമല മാസ്റ്റര്‍ പ്ലാനിന് 30 കോടി: ശബരിമല മാസ്റ്റര്‍ പ്ലാനിലെ വിവിധ പദ്ധതിക്കായി 30 കോടി രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തി. എരുമേലി മാസ്റ്റര്‍ പ്ലാനിന് 10 കോടി രൂപയും അനുവദിച്ചു
കെട്ടിടനികുതി കൂട്ടി; ഒന്നിലധികം വീടുകളുള്ളവര്‍ക്ക് പ്രത്യേക നികുതി: തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനികുതി കൂട്ടി പരിഷ്കരിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കെട്ടിട നികുതി, അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവ പരിഷ്കരിക്കും. സമഗ്രമായ പരിഷ്കരണം നടപ്പിലാക്കും.
ക്ഷേമ പെന്ഷന് ?വര്‍ധനയില്ല: സാമൂഹിക ക്ഷേമ പെന്ഷന് വര്‍ധിപ്പിക്കില്ല. 1600 രൂപ വീതം ലഭിക്കുന്നത് 62 ലക്ഷം പേര്‍ക്കാണ് നിലവില്‍ നല്‍കുന്നത്. നവകേരളം പദ്ധതിക്ക് 10 കോടി രൂപയും റീ ബില്‍ഡ് കേരളയ്ക്ക് 904.8 കോടി രൂപയും അനുവദിച്ചു
ആരോഗ്യമേഖലയ്ക്ക് 2828.33 കോടി: കേരളത്തെ ആരോഗ്യപരിചരണ തലസ്ഥാനമാക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ നേരിടാന്‍ 5 കോടി രൂപ. തലശേരി ജനറല്‍ ആശുപത്രി മാറ്റിസ്ഥാപിക്കാന്‍ 10 കോടി. പേവിഷ വാക്സിന് വികസിപ്പിക്കാന്‍ 5 കോടി. ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകള്‍ക്ക് 75 കോടി. ഹോമിയോ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് 8.09 കോടി. കാരുണ്യ പദ്ധതിക്ക് ബജറ്റ് വിഹിതം 574.5 കോടി
മോട്ടോര്‍ വാഹന ഡെസ് കൂട്ടി: മോട്ടോര്‍ വാഹന ഡെസ് കൂട്ടി. ഇതോടെ വാഹനങ്ങള്‍ക്ക് വില കൂടും. കോടതി വ്യവഹാരങ്ങള്‍ക്കും ചെലവേറും. കോടതി ഫീസ് വര്‍ധിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം
എകെജി മ്യൂസിയത്തിന് 6 കോടി: എകെജി മ്യൂസിയത്തിന് ആറു കോടി രൂപ ബജറ്റില്‍ അവതരിപ്പിച്ചു. കണ്ണൂര്‍ പിണറായിയില്‍ പോളിടെക്നിക്ക് ആരംഭിക്കും. കൊല്ലം പീരങ്കിമൈതാനത്ത് കല്ലുമാല സ്ക്വയര്‍ തുടങ്ങും
പ്രവാസികള്‍ക്ക് ആശ്വാസം; വിമാനയാത്രാ ചെലവ് കുറക്കാന്‍ ഇടപെടല്‍ നടത്താന്‍ 15 കോടിയുടെ കോര്‍പസ് ഫണ്ട് : ചാര്‍ട്ടേഡ് വിമാനങ്ങളുടെ ചെലവ് യുക്തിസഹമാക്കാനും അതുവഴി യാത്രക്കാര്‍ക്ക് താങ്ങാവുന്ന പരിധിക്കുള്ളില്‍ ടിക്കറ്റ് നിരക്ക് നിലനിര്‍ത്താനും പ്രാഥമികമായി 15 കോടി രൂപയുടെ കോര്‍പസ് ഫണ്ട് രൂപീകരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഏതെങ്കിലും പ്രത്യേക വിമാനത്താവളം ഇതില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ ഈ ഫണ്ട് ഒരു അണ്ടര്‍ റൈറ്റിങ് ഫണ്ട് ആയി ഉപയോഗിക്കാമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി
മേക്ക് ഇന്‍ കേരളയ്ക്കായി 1000 കോടി രൂപ: കേരളത്തിന്റെ ആഭ്യന്തര ഉത്പാദനവും തൊഴില്‍ സംരംഭവും നിക്ഷേപ സാധ്യതകളും വര്‍ധിപ്പിക്കാന്‍ മേക്ക് ഇന്‍ കേരള പദ്ധതിക്ക് രൂപം നല്‍കുമെന്ന് ധനമന്ത്രി. മേക്ക് ഇന്‍ കേരളയ്ക്കായി പദ്ധതി കാലയളവില്‍ 1000 കോടി രൂപ അധികമായി അനുവദിക്കും. ഈ വര്‍ഷം 100 കോടി രൂപ മേക്ക് ഇന്‍ കേരളയ്ക്കായി മാറ്റിവെക്കുമെന്നും മന്ത്രി പറഞ്ഞു.
റബര്‍ സബ്സിഡിക്ക് 600 കോടി രൂപ: റബര്‍ സബ്സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടിയായി വര്‍ധിപ്പിക്കുന്നതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സംസ്ഥാനത്തെ റബര്‍ കര്‍ഷകരെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ബജറ്റ് വിഹിതം വര്‍ധിപ്പിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കി. റബര്‍ കൃഷിക്കാര്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നയമാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. രാജ്യത്തെ ഏറ്റവും വലിയ പ്ലാന്റേഷന് മേഖല കേരളത്തിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ക്കായി 200 കോടിയുടെ പദ്ധതി: കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജന്‍ ഹബ്ബുകള്‍ സ്ഥാപിക്കുന്നതിന് 200 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. പദ്ധതിക്ക് വേണ്ടി 20 കോടി രൂപ ബജറ്റില്‍ വകയിരുത്തി. 2040 ഓടെ നൂറ് ശതമാനം പുനരുപയോഗ ഊര്‍ജാധിഷ്ഠിത സംസ്ഥാനമായും 2050 ഓടെ നെറ്റ് കാര്‍ബണ്‍ ന്യൂട്രാലിറ്റി സംസ്ഥാനമായും മാറാനാണ് കേരളം ലക്ഷ്യമിടുന്നത്. ക്ലീന്‍ എനര്‍ജി എന്നറിയപ്പെടുന്ന ഹരിത ഹൈഡ്രജന്‍ ഉല്പാദനത്തിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലെന്നും മന്ത്രി പറഞ്ഞു.
ലൈഫ് മിഷന് 1436 കോടി: ഭവന നിര്‍മാണ പദ്ധതിയായ ലൈഫ് മിഷനില്‍ 71,861 വീടുകളും 30 ഭവന സമുച്ചയങ്ങളും പൂര്‍ത്തയാക്കും. 1436.26 കോടി ഇതിനായി വകയിരുത്തി. ഇതുവരെ 3,22,922 വീടുകള്‍ നിര്‍മിച്ചു
കൃഷിക്ക് 971 കോടി: 95.10 കോടി നെല്‍കൃഷിക്ക് , 93.45 പച്ചക്കറി കൃഷിക്ക് , 69.95 കോടി നാളികേര കൃഷിക്ക്. വിള ഇന്‍ഷുറന്‍സ് 30 കോടി. വന്യജീവികര് കൃഷിയിടത്തിലേക്ക് വരുന്നത് തടയാന്‍ 2 കോടി . മത്സ്യബന്ധനത്തിന് 321.31 കോടി. മത്സ്യബന്ധന ബോട്ടുകള്‍ക്ക് അധുനികവത്കരിക്കാന് – 10 കോടി
64006 അതീവ ദരിദ്ര കുടുംബങ്ങള്‍: സംസ്ഥാനത്ത് അതീവ ദാരിദ്ര്യം തിരിച്ചറിയല്‍ പ്രക്രിയ തുടങ്ങിയെന്ന് ധനമന്ത്രി. 64,006 അതീവ ദരിദ്ര കുടുംബങ്ങളെ കണ്ടെത്തി. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇവരെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ പദ്ധതി. 50 കോടി രൂപ ഗ്യാപ്പ് ഫണ്ടായി ഇതിനുവേണ്ടി നീക്കിവെക്കുന്നു
റബര്‍ സബ്സിഡിക്ക് 600 കോടി: റബര്‍ കൃഷിക്കാരെ സംരക്ഷിക്കാന്‍ റബര്‍ സബ്സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടി ആക്കി വര്‍ധിപ്പിച്ചതായും മന്ത്രി